Flash News

ലോകകപ്പ് യോഗ്യത: അര്‍ജന്റീനയ്ക്ക് രക്ഷയില്ല



ബ്യൂണസ് ഐറിസ്: 2018 ഫുട്‌ബോള്‍ ലോകകപ്പിന് റഷ്യയില്‍ പന്തുരുളുമ്പോള്‍ ലയണല്‍ മെസ്സി അടങ്ങുന്ന അര്‍ജന്റീനയുടെ സൂപ്പര്‍ താരങ്ങള്‍ കരിക്കിരുന്നു കളി കാണേണ്ടി വരുമോ? നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ അര്‍ജന്റീനയ്ക്ക് ചിലപ്പോള്‍ അങ്ങനെ തന്നെ സംഭവിച്ചേക്കാം. ലോകകപ്പ് യോഗ്യതാ മല്‍സരത്തിലെ ജീവന്‍ മരണ പോരാട്ടത്തില്‍ പെറുവിനോട് ഗോള്‍ രഹിത സമനില വഴങ്ങിയതാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയെ തുലാസിലാക്കുന്നത്. മല്‍സരത്തിന്റെ 59 ശതമാനം സമയത്തും പന്തടക്കത്തില്‍ മുന്നില്‍ നിന്ന അര്‍ജന്റീന താരങ്ങള്‍ പെറുവിനെ വെള്ളം കുടിപ്പിച്ചെങ്കിലും ഭാഗ്യം തുണയ്ക്കാതിരുന്നപ്പോള്‍ ഗോള്‍ രഹിത സമനിലയോടെ കളം വിടേണ്ടി വന്നു. ഒന്നാം പകുതിക്ക് തൊട്ടുമുമ്പ് മെസ്സി തൊടുത്ത ബുള്ളറ്റ് ഷോട്ട് പെറും ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് ടീമിന് തിരിച്ചടിയായി. ഇനി ഈ മാസം 10ന് ഇക്വഡോറിനെതിരെയാണ് അര്‍ജന്റീനയുടെ അവസാന മല്‍സരം. എവേ മല്‍സരം ആണെന്നത് അര്‍ജന്റീനയുടെ സമ്മര്‍ദത്തെ ഇരട്ടിയാക്കും.—ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടുമ്പോള്‍ അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിനെ ആശ്രയിക്കണം. 17 മല്‍സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 25 പോയിന്റുകളുമായി ആറാം സ്ഥാനത്താണ് അര്‍ജന്റീനയുള്ളത്. കഴിഞ്ഞ മല്‍രത്തില്‍ വെനസ്വേലയോട് സമനില വഴങ്ങിയ ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന നിര്‍ണായകമായ മല്‍സരത്തിനിറങ്ങിയത്.  മുന്‍നിര സ്‌െ്രെടക്കറായ പൗലോ ഡൈബാളയെ മുഴുവന്‍ സമയവും പുറത്തിരുത്തിയ മല്‍സരത്തില്‍ ഇന്റര്‍ നായകന്‍ മൗരോ ഇക്കാര്‍ഡിയായിരന്നു ആക്രമണത്തില്‍ മെസ്സിയുടെ കൂട്ട്. പുതിയതായി ടീമിലെത്തിയ ഡാരിയോ ബെനെഡെറ്റോയും നവാഗതന്‍ എമിലിയാനോ റിഗോണിയും മാര്‍ക്കോസ് അക്യുനയുമൊന്നും ടീമിന് ഗുണം ചെയ്തില്ല.—മബൊളീവിയയോട് ഗോള്‍ രഹിത സമനില വഴങ്ങിയെങ്കിലും ബ്രസീല്‍ തന്നെയാണ് പോയിന്റ് പട്ടികയിലെ ഒന്നാമന്‍. ബ്രെസീല്‍ നേരത്തെ തന്നെ യോഗ്യത അക്കൗണ്ടിലാക്കിയിരുന്നു. യുറുഗ്വേ, ചിലി, കൊളംബിയ, പെറു ടീമുകളാണ് അര്‍ജന്റീനയ്ക്ക് മുകളിലുള്ളത്. 1970 ന് ശേഷം ഒരു ലോകകപ്പ് ഫൈനല്‍ റൗണ്ട് പോലും കളിക്കാതിരുന്നിട്ടില്ലാത്ത അര്‍ജന്റീനയുടെ പാരമ്പര്യം ഇത്തവണ തിരുത്തപ്പെടുമോ എന്ന് കാത്തിരുന്ന് കാണാം.—
Next Story

RELATED STORIES

Share it