Gulf

ലോകകപ്പ് മല്‍സരം വീക്ഷിക്കാന്‍ അല്‍റയാനില്‍ വിപുലമായ സൗകര്യങ്ങള്‍

ലോകകപ്പ് മല്‍സരം വീക്ഷിക്കാന്‍ അല്‍റയാനില്‍ വിപുലമായ സൗകര്യങ്ങള്‍
X


ദമ്മാം: ഒരു മാസം നീണ്ടുനില്‍ക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ വീക്ഷിക്കാന്‍ ടൊയോട്ട നവോദയയും ദമ്മാം അല്‍റയാന്‍ പോളിക്ലിനിക്കും ചേര്‍ന്ന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം പ്രവാസലോകത്തെ കായികപ്രേമികള്‍ക്കു നേരിട്ട് ആസ്വദിക്കുന്നതിനും ഇതിലൂടെ കായിക അഭിരുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും മത്സര വിജയികളെ പ്രവചിച്ച് സമ്മാനങ്ങള്‍ നേടാം. കൂടാതെ ലോകകപ്പ് ഫൈനലിസ്റ്റുകളെയും ജേതാക്കളെയും മികച്ച കളിക്കാരനെയും ഓണ്‍ലൈനിലൂടെയും പ്രദര്‍ശനസ്ഥലത്ത് നേരിട്ടും പ്രവചിക്കുന്നതിലൂടെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാം.
Next Story

RELATED STORIES

Share it