Flash News

ലോകകപ്പിന്റെ അനധികൃത ടിക്കറ്റ് വില്‍പ്പന; ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഫിഫ

ലോകകപ്പിന്റെ അനധികൃത ടിക്കറ്റ് വില്‍പ്പന; ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഫിഫ
X

സൂറിച്ച്: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ അനധികൃത ടിക്കറ്റ് വില്‍പ്പന സജീവമെന്ന് ഫിഫ.സ്വിറ്റ്‌സര്‍ലന്‍ഡില്‍ അനധികൃതമായി ടിക്കറ്റ് വിറ്റ വിയാഗോഗോ എന്ന ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോമിനെതിരെ ഫിഫ കോടതിയില്‍ പരാതി നല്‍കി. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുപോവുമെന്നും ഫിഫ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റ് ഇരട്ടി വിലയ്ക്കാണ് ഓണ്‍ലൈനില്‍ വില്‍ക്കുന്നതെന്നും അരാധകര്‍ വഞ്ചിതരാവരുതെന്നും ഫിഫ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it