Flash News

ലോകകപ്പിനുള്ള ടീമിനെ മലയാളത്തില്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ

ലോകകപ്പിനുള്ള ടീമിനെ മലയാളത്തില്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ
X


റിയാദ്: പുത്തന്‍ ശൈലിയില്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച്  സൗദി അറേബ്യ. ഔദ്യോഗിക പരസ്യ വീഡിയോയിലൂടെയാണ് ടീം പ്രഖ്യാപനമുണ്ടായത്. എന്നാല്‍ ഈ വീഡിയോയില്‍ സൗദിയുടെ ഒരു താരത്തെ മലയാളത്തിലും പ്രഖ്യാപിച്ചു എന്നതാണ് മറ്റൊരു രസം. ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തിറങ്ങിയത്. വീഡിയോയില്‍ ഓരോ കളിക്കാരന്റെയും പേരുകള്‍ പലവിധത്തിലാണ് പുറത്തുവിടുന്നത്. നിരത്തിലും കോളജിലും കുട്ടികളുടെ കളിക്കളത്തിലും കാറിലും വീഡിയോ ഗെയിമിലും ഓരോ കളിക്കാരന്റെ പേരുകള്‍ പ്രത്യക്ഷപ്പെടുകയാണ്.  ഒടുവില്‍ ബാര്‍ബര്‍ ഷോപ്പില്‍ ഒരു റേഡിയോയിലൂടെ മലയാളത്തിലും പ്രഖ്യാപനം എത്തുന്നു. 'ലോകകപ്പില്‍ പങ്കെടുക്കുന്ന സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ഖൈബരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ' എന്ന് മലയാളത്തിലും പ്രഖ്യാപനം എത്തുകയാണ്.
Next Story

RELATED STORIES

Share it