Flash News

ലോകം ഈ പന്തിനു പിറകേ



ന്യൂഡല്‍ഹി: ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയ ആഫ്രിക്കന്‍ ആനകളായ ഘാനക്കെതിരേ,  നൂറ്റി ഇരുപത്് കോടി ജനതയുടെ പ്രതീക്ഷകളുമായി ആതിഥേയര്‍ യൂറോപ്യന്‍ കരുത്തരായ അമേരിക്കക്കെതിരേ. ഇതാ കണ്‍മുന്നില്‍ ലോകകപ്പിന്റെ പന്തുരുളുകയായി. അതോടൊപ്പം പതിറ്റാണ്ടുകള്‍ കാത്തിരുന്ന രാജ്യത്തിന്റെ വലിയ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്കും ചിറക് മുളക്കുകയായി. അണ്ടര്‍ 17 ലോകകപ്പിന്റെ പതിനേഴാമത് എഡിഷന് ഇന്നു രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പ്രൗഢോജ്വല തുടക്കം.നൂറു കോടിയുടെ പ്രതീക്ഷകളും പേറിയൂറോപ്പില്‍ പയറ്റിത്തെളിഞ്ഞ  അമേരിക്കയെ ഇന്ന് ഇന്ത്യ നേരിടാനിറങ്ങുമ്പോള്‍ അത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നാഴികക്കല്ലാവും. 87 വര്‍ഷത്തെ വേള്‍ഡ് കപ്പിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യമായി ലോകകപ്പ് ഫുട്‌ബോളില്‍ പന്ത് തട്ടും. ആതിഥേയരെന്ന നിലക്കാണ് ഇന്ത്യ യോഗ്യത നേടിയത്. ലൂയിസ് നോര്‍ട്ടന് കീഴില്‍ അണ്ടര്‍ 17 ലോക കപ്പിന് ഇറങ്ങുന്ന ഇന്ത്യ കിരീടം നേടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ കരുത്തരായ യുഎസ്എയും ഘാനയും കൊളംബിയയും അടങ്ങുന്ന ഗ്രൂപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നു തന്നെയാണ് ഏവരെയും പ്രതീക്ഷിക്കുന്നത്. ലോകകപ്പ് തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജര്‍മന്‍ കോച്ച് നിക്കോളോ ആദമിനെ പുറത്താക്കിയെങ്കിലും പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ച ലൂയിസ് നോര്‍ട്ടനെ ഇന്ത്യന്‍ ടീമിന്റെ കോച്ചായി പ്രഖ്യാപിക്കുകയായിരുന്നു. ഘാന, കൊളംബിയ, അമേരിക്ക എന്നീ കരുത്തരായ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുള്ളത്.ആദ്യ ലോകകപ്പില്‍തന്നെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നായകന്‍ അമര്‍ജിത് സിങ് കിയാം പറയുന്നു. കോച്ച് ഡീമറ്റോസിനും തന്റെ കുട്ടികളുടെ കാര്യത്തില്‍ പൂര്‍ണപ്രതീക്ഷയാണുളളത്.അതേസമയം കഴിഞ്ഞ പതിനാറ് അണ്ടര്‍ 17 ലോകകപ്പുകളില്‍ പതിനഞ്ചിലും ബൂട്ടണിഞ്ഞ ടീമാണ് അമേരിക്ക. 1999ലെ നാലാം സ്ഥാനമാണ് അവരുടെ മികച്ച പ്രകടനം. ജോഷ് സര്‍ജന്റ് എന്ന കൗമാര പ്രതിഭയുടെ കരുത്തിലിറങ്ങുന്ന ടീമിനെ ജോണ്‍ഹക്‌വര്‍ത്താണ് പരിശീലിപ്പിക്കുന്നത്.ആവേശമാവും ആദ്യ മല്‍സരംപച്ചപ്പുല്‍ത്തകിടിയെ തീപിടിപ്പിക്കുന്ന മല്‍സരത്തോടെയായിരിക്കും പതിനേഴാമത് കൗമാരലോകകപ്പിന് തുടക്കമാവുന്നത്. ഗ്രൂപ്പ് എയിയിലെ ആദ്യമല്‍സരം തന്നെ കരുത്തന്‍മാരായ ഘാനയുടേയും കൊളംബിയയുടേയും പോരാട്ടമാണ്. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ആഫ്രിക്കന്‍ കൊമ്പന്‍മാരായ ഘാന. രണ്ടു തവണ ലോക കി രീടം സ്വന്തമാക്കിയ ചരിത്രത്തിന്റെ കൂടി പിന്‍ബലമുണ്ട് അവര്‍ക്ക്. ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ നിരകൂടിയാണ് എറിക് അയിയ പരിശീലിപ്പിക്കുന്ന ഘാനയ്ക്കുള്ളത്. ഏതുവമ്പന്‍മാരേയും തളയ്ക്കാന്‍ കഴിവുള്ള പ്രതിരോധ നിര കൂടി ഒത്തു ചേരുന്നതോടെ ഘാന കൂടുതല്‍ ശക്തരാവുന്നു. എറിക് അയിയയെന്ന സ്‌ട്രെക്കറാണ് ഘാനയുടെ മുന്നേറ്റ നിരയിലെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക.അതേസമയം എട്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കാര്‍ലോസ് വാള്‍ഡറാമയുടെ പിന്‍മുറക്കാര്‍ ലോകകപ്പിനെത്തുന്നത്. 2009ല്‍ മൂന്നാം സ്ഥാനക്കാരായതിനു ശേഷം നടന്ന മൂന്നു ലോകകപ്പുകളില്‍ അവര്‍ക്ക് യോഗ്യത നേടാനായില്ല. അതിനാല്‍ത്തന്നെ കോച്ച് യാദിര്‍മെനിസസിനും കൂട്ടര്‍ക്കും ഇത്തവണ ജയിച്ചേ തീരൂ.മുംബൈയിലും ഇന്നു തീപാറുംമുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന രണ്ടു മല്‍സരങ്ങളും കാണികള്‍ക്ക് ഫുട്‌ബോള്‍ വിരുന്നൊരുക്കുന്നവയാണ്. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡ്  തുര്‍ക്കിയെയാണ് നേരിടുന്നത്. മൂന്നാമത്തെ തവണയാണ് തുര്‍ക്കി ലോകമേളയ്‌ക്കെത്തുന്നത്. അണ്ടര്‍17 യൂറോപ്യന്‍ചാംപ്യന്‍ഷിപ്പില്‍ വമ്പന്‍മാരെ ഞെട്ടിച്ചവരാണ് യുവതുര്‍ക്കികള്‍. ലോകകപ്പില്‍ വലിയ യോഗ്യതകളൊന്നുമില്ലെങ്കിലും കുഞ്ഞന്‍മാരായ ന്യൂസിലന്‍ഡിനെ തകര്‍ക്കാന്‍ നിലവിലെ ഫോം തന്നെ ധാരാളം. എന്നാല്‍ തുടര്‍ച്ചയായി ആറു ലോകകപ്പുകള്‍ കളിച്ച അനുഭവസമ്പത്തുമായാണ് ന്യൂസിലന്‍ഡുമുള്ളത്. ആദ്യ റൗണ്ടില്‍ വിജയം നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കോച്ച് ഡാനി ഹാ പറയുന്നത്.ആക്രമിച്ചു കളിക്കുന്ന യുവനിരയാണ് ലാറ്റിനമേരിക്കന്‍ ടീമായ പരാഗ്വെയുടെ കരുത്ത്. ശക്തമായ ഗ്രൂപ്പില്‍ വന്നു പെട്ടിട്ടുള്ളതിനാല്‍ ഇന്നത്തെ മല്‍സരത്തില്‍ മാലിയെ തോല്‍പ്പിക്കാനാവും പരിശീലകന്‍ ഗുസ്താവോ മോറിംഗയും കുട്ടികളും പരിശ്രമിക്കുന്നത്. അതേസമയം ആഫ്രിക്കയില്‍ നിന്നും ഒന്നാമനായി യോഗ്യത നേടിയാണ് മാലി ഇന്ത്യയിലെത്തിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പ് കൂടിയായിരുന്നു ടീമെന്നത് അവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസവും ചില്ലറയല്ല. പരാഗ്വെയെ തളച്ച് ഗ്രൂപ്പില്‍ നിന്നും അടുത്ത റൗണ്ടിലേക്ക് കുതിക്കാനാണ് ജോനസ് കോംല പരിശീലിപ്പിക്കുന്ന മാലിയും ബൂട്ട് കെട്ടുന്നത്.
Next Story

RELATED STORIES

Share it