Gulf

ലൈസന്‍സ് ലഭിച്ചിട്ടും പൈലറ്റാവാനാവാതെ യാസ്മിന്‍

ലൈസന്‍സ് ലഭിച്ചിട്ടും പൈലറ്റാവാനാവാതെ യാസ്മിന്‍
X


ജിദ്ദ: 2013ല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ചിട്ടും സൗദിയില്‍ വിമാനം പറത്താന്‍ കഴിയാത്ത വിഷമത്തിലാണ് യാസ്മിന്‍ അല്‍മൈമനി എന്ന സ്വദേശി വനിത. സൗദിയില്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കുന്ന രണ്ടാമത് വനിതയാണിവര്‍. വിമാനം പറത്തുകയെന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നുവെന്ന് യാസ്മിന്‍ പറയുന്നു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ശേഷം തന്റെ വീട്ടുകാര്‍ വളരെ പ്രയാസപ്പെട്ടാണ് പൈലറ്റ് പരിശീലനത്തിന് അയച്ചത്. കൂടെയുള്ള വിദ്യാര്‍ഥിനികളില്‍ വലിയൊരു വിഭാഗം അധ്യാപക പരിശീലനവും മെഡിക്കല്‍ മേഖലയിലുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ജോര്‍ദാനില്‍ പ്രശസ്ത സ്ഥാപനത്തില്‍ നിന്ന് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കി. പിന്നീട് നാട്ടില്‍ തിരിച്ചെത്തി. റാബിഗിലെ പൈലറ്റ് അക്കാദമിയില്‍ പൈലറ്റുകാരുടെ ചീഫ് ആയി ജോലി ലഭിച്ചെങ്കിലും വിമാനം ഓടിച്ചില്ല. പിന്നീട് അമേരിക്കയില്‍ പ്രശസ്ത വിമാന പറക്കല്‍ പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്നു സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. എന്നിട്ടും സൗദിയില്‍ പൈലറ്റ് എന്ന സ്വപ്‌നം പൂവണിഞ്ഞില്ല. ഇപ്പോള്‍ പുറംരാജ്യങ്ങളിലെ വിമാന കമ്പനികളില്‍ ജോലിക്ക് അപേക്ഷിച്ചിരിക്കുകയാണെന്ന് യാസ്മിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it