malappuram local

ലൈസന്‍സ് റദ്ദുചെയ്തത് അംഗീകരിക്കാനാവില്ല : മല്‍സ്യമാര്‍ക്കറ്റ് കച്ചവടക്കാര്‍



കൊണ്ടോട്ടി: കൊണ്ടോട്ടി മൊത്ത മല്‍സ്യവിതരണ കേന്ദ്രത്തില്‍ വര്‍ഷങ്ങളായി കച്ചവടം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യുന്ന നടപടി നീതികരിക്കാനാവില്ലെന്ന് കൊണ്ടോട്ടി മല്‍സ്യ മാര്‍ക്കറ്റ് കോഡിനേഷന്‍ സെക്രട്ടറി പാലക്കല്‍ അശ്‌റഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.20 വര്‍ഷമായി മാര്‍ക്കറ്റ് പുതുതായി ആര് ലേലം കൊണ്ടാലും മുന്‍സിപ്പാലിറ്റ്ക്ക് നല്‍കാനുളള തുക കച്ചവടക്കാര്‍ നല്‍കുന്നുണ്ട്.എന്നാല്‍ ഈ വര്‍ഷം കരാര്‍ ഏറ്റെടുത്ത കുത്തകക്കാരന് മാത്രമെ കച്ചവടം ചെയ്യാന്‍ അവകാശമുളളൂ എന്നാണ് മുന്‍സിപ്പാലിറ്റിയുടെ ന്യായം. ഇത് വര്‍ഷങ്ങളായി തൊഴിലെടുക്കുന്നവരോടുളള വെല്ലുവിളിയാണ്. പുതിയ കരാറുകാര്‍ മാലന്യപ്ലാന്റ് നിര്‍മിച്ച് സൗകര്യം ചെയ്ത് തരണം. വര്‍ഷങ്ങളായി പ്രദേശത്തെ മാലിന്യ പ്രശ്‌നങ്ങള്‍ തീര്‍ത്ത്, കുടംബങ്ങളായി കഴിയുന്നവരെ സംരക്ഷിച്ചാണ് കച്ചവടക്കാര്‍ മാര്‍ക്കറ്റ് നടത്തിവന്നിരുന്നത്.ഇതിന് പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ആനുകൂല്യങ്ങളോ, സൗകര്യങ്ങളോ ഇതുവരെ ചെയ്ത് നല്‍കിയിട്ടില്ല. പ്രദേശ വാസികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി സ്വകാര്യ സ്ഥലത്ത് നിര്‍മിച്ച മാലിന്യ പ്ലാന്റ് പുതിയ കരാറുകാര്‍ക്ക് വിട്ട് നല്‍കുന്നത് ന്യായീകരിക്കാനാവില്ല.മാലിന്യ പ്ലാന്റ് നിര്‍മിച്ച് കൂടുതല്‍ കച്ചവടക്കാരെ എത്തിച്ചാലും പ്രശ്‌നങ്ങളില്ല. എന്നാ ല്‍ നിലവിലുളളവരുടെ ലൈസന്‍ല് റദ്ദാക്കി കൊണ്ടാവരുത് തീരുമാനങ്ങളെന്നും നൂറ് കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തരുതെന്നും അശ്‌റഫ് വ്യക്തമാക്കി. നിയമപ്രകാരം പുതുതായി ലേലത്തില്‍ വിളിച്ചവര്‍ക്കാണ് നടത്തിപ്പ് അവകാശം എന്നത് പരിഗണിച്ച് നഗരസഭ നിലവില്‍ കച്ചവടം നടത്തിയിരന്നു കമ്പനികള്‍ക്ക് ലൈസന്‍സ് നിഷേധിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it