kozhikode local

ലൈസന്‍സ് പുതുക്കിയില്ല; കെടിഡിസി ഒഴിപ്പിച്ചു

കോഴിക്കോട്: മിഠായ്‌ത്തെരുവില്‍ പ്രവര്‍ത്തിക്കുന്ന കെടിഡിസി നോര്‍ത്ത് റീജ്യനല്‍ ഓഫിസ് കെട്ടിടം ഒഴിപ്പിച്ചു. കോര്‍പറേഷന്‍ അധികാരികളും പോലിസുമെത്തി ഇന്നലെ രാവിലെ എട്ടോടെയാണ് കെട്ടിടം ഒഴിപ്പിച്ചു തുടങ്ങിയത്. ബിയര്‍ പാര്‍ലര്‍, ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവ പ്രവര്‍ത്തിക്കുന്ന മലബാര്‍ മാന്‍ഷന്‍ എന്ന പേരിലുള്ള നാല് നില കെട്ടടമാണിത്. കോര്‍പറേഷന്റെ കൈവശമുള്ള കെട്ടിടവും സ്ഥലവും ലീസിന് കെടിഡിസിക്ക് നല്‍കിയതായിരുന്നു.
ലൈസന്‍സ് കാലാവധി തീര്‍ന്നിട്ടും പുതുക്കാത്തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ കെടിഡിസിക്ക് നോട്ടീസ് നല്‍കിയിരുന്നു. ലൈസന്‍സ് പുതുക്കുന്നതിന് കോര്‍പറേഷന്‍ അനുവദിച്ച സമയം കഴിഞ്ഞ മാസം 31ന് അവസാനിക്കുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ കെട്ടിടം ശോച്യാവസ്ഥയിലായിരുന്നു. കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാനാണ് കോര്‍പറേഷന്‍ തീരുമാനം. കോര്‍പറേഷന്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പി വി ശ്രീനിവാസന്‍, ബിജു, മനോജ്, ടൗണ്‍ പോലിസ് എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്.
Next Story

RELATED STORIES

Share it