ലൈസന്‍സ് നല്‍കിയത് നിയമം അനുസരിച്ച്: കെ ബാബു
BY Sumeera SMR20 April 2016 3:30 AM GMT
Sumeera SMR20 April 2016 3:30 AM GMT
കൊച്ചി: എട്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ 2014-15ലെ മദ്യനയം, ഹൈക്കോടതി, സുപ്രിംകോടതി ഉത്തരവുകള്‍, വിദേശമദ്യ ചട്ടങ്ങള്‍, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരാക്ഷേപ പത്രം(എന്‍ഒസി) എന്നിവയുടെ അടിസ്ഥാനത്തിലാണെന്ന് എക്സൈസ് മന്ത്രി കെ ബാബു. ഇതില്‍ വിവാദത്തിന് അടിസ്ഥാനമില്ല. ഈ ഹോട്ടലുകള്‍ക്ക് ഫൈവ്സ്റ്റാര്‍ പദവി അനുവദിച്ചത് കേന്ദ്ര സര്‍ക്കാരാണ്. 2015-16 വര്‍ഷങ്ങളില്‍ വിവിധ സമയങ്ങളിലായാണ് ഈ എട്ട് ബാര്‍ ലൈസന്‍സുകളും അനുവദിച്ചത്. 2014 ആഗസ്ത് എട്ടു മുതല്‍ ഇതുവരെ 20 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് എട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വിദേശമദ്യ ചട്ടങ്ങള്‍ക്കും നിലവിലെ നിയമനുസരിച്ചും ബാര്‍ ലൈസന്‍സുകള്‍ നല്‍കുകയുണ്ടായെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT