ലൈസന്‍സ് ഇല്ലാതെ വില്‍പന: ആന്റിബയോട്ടിക്കുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ഡ്രഗ് ലൈസന്‍സ് ഇല്ലാതെ വില്‍പന നടത്തിയ വെറ്ററിനറി ആന്റിബയോട്ടിക്കുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തു.
കൊല്ലം, പൂതക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി കെ  ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സംഘം മരുന്നുകള്‍ പിടിച്ചെടുത്തത്. ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരവും ഡ്രഗ്‌സ് ലൈസന്‍സുകളോടെ മാത്രം വില്‍ക്കാവുന്നതാണ് ഇത്തരം ആന്റിബയോട്ടിക്കുകള്‍. എന്നാല്‍, യാതൊരു നിയന്ത്രണവുമില്ലാതെയാണ് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി ഈ മരുന്നുകള്‍ വില്‍പന നടത്തുന്നത്. സ്ഥാപനത്തില്‍ നിന്ന് മരുന്നുകള്‍ പിടിച്ചെടുക്കുകയും നിയമനടപടി സ്വീകരിച്ചതായും പി കെ ശ്രീകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it