wayanad local

ലൈസന്‍സ് ഇല്ലാതെ ഡ്രൈവിങ്; അപകടങ്ങള്‍ പതിവാകുന്നു



നടവയല്‍: റോഡ് നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് വാഹനങ്ങളോടിക്കുന്ന സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ തലവേദനയാവുന്നു. വാഹന പരിശോധനയില്‍ ഹെല്‍മെറ്റ് വെച്ചിട്ടുണ്ടോ എന്നതു മാത്രമാണ് പോലിസ് നോക്കുന്നത്. പലപ്പോഴും രേഖകളോ ലൈസന്‍സോ ആവശ്യപ്പെടാറില്ലെന്നതാണ് പ്രശ്‌നത്തിനു കാരണം. നടവയല്‍ നെയ്ക്കുപ്പയില്‍ പ്രവര്‍ത്തിക്കുന്ന കോളജിലേക്ക് യൂനിഫോം ധരിച്ച് സ്‌കൂട്ടറിലും ബൈക്കിലും മൂന്നും നാലും പേരെ കയറ്റിയാണ് വിദ്യാര്‍ഥികളുടെ യാത്ര. അമിതവേഗം വില്ലനാവുമ്പോള്‍ നിരപരധികളായ യാത്രക്കാരുടെ ജീവനാണ് ഭീഷണി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ കൈയില്‍ വാഹനം കൊടുത്തുവിടുന്ന രക്ഷിതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പോ പോലിസോ തയ്യാറാവുന്നില്ല. വാഹനത്തിന് നിയമപ്രകാരം അനുവദിക്കപ്പെട്ടതിനേക്കാള്‍ നാലും അഞ്ചും തീവ്രതയേറിയ ലൈറ്റുകള്‍ ഘടിപ്പിച്ചവര്‍ക്കെതിരേയും നടപടിയില്ല.
Next Story

RELATED STORIES

Share it