ernakulam local

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് ഇമ്പോസിഷന്‍

കാക്കനാട്: ലൈസന്‍സില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് ശിക്ഷ 100 തവണ ഇമ്പോസിഷന്‍. ഇനി മേലാല്‍ ലൈസന്‍സില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കില്ല എന്ന് 100 തവണ എഴുതി കൊണ്ടുവരുവാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കല്‍പ്പിച്ചത്.
അതോടൊപ്പം െ്രെഡവിംഗ് ലൈസന്‍സുമായി ഓഫിസില്‍ എത്താന്‍ നിര്‍ദേശിച്ചു. വാഹന പരിശോധനക്കിടയില്‍ മൂന്നു യുവാക്കള്‍ ഒരുമിച്ച് ഒരു ബൈക്കില്‍ പരിശോധന ഉദ്യോഗസ്ഥരുടെ പിടിയിലാകുകയായിരുന്നു. ഒരു ബൈക്കില്‍ മൂന്നു പേര്‍ യാത്ര ചെയ്യരുതെന്ന് അറിയാമോ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് യുവാക്കള്‍ ഒന്നും മിണ്ടിയില്ല. ലൈസന്‍സ് എവിടെയെന്ന് ചോദിച്ചതിന് വീട്ടിലാണെന്നാണ് ബൈക്ക് ഓടിച്ചിരുന്ന യുവാവ് പറഞ്ഞത്. ഒരു തുക പിഴ അടക്കാന്‍ പറഞ്ഞാല്‍ എത്ര ആയാലും അടച്ചു പോകും.
അപ്പോള്‍ ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചതിന് ചുമത്തപ്പെട്ട ശിക്ഷ പിന്നീട് മറന്നു പോകും. ഇമ്പോസിഷന്‍ ജീവിതത്തില്‍ എന്നും ഓര്‍ക്കാം തെറ്റ് ആവര്‍ത്തിക്കുകയില്ലെന്നും വാഹന പരിശോധന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുറമെ പിഴയും അടക്കേണ്ടി വരും.
Next Story

RELATED STORIES

Share it