Flash News

ലൈവ് അപ്‌ഡേറ്റ്: ഗോള്‍മഴപെയ്യിച്ച് ബെല്‍ജിയത്തിന് ജയം

ലൈവ് അപ്‌ഡേറ്റ്: ഗോള്‍മഴപെയ്യിച്ച് ബെല്‍ജിയത്തിന് ജയം
X

മോസ്‌കോ: ഗ്രൂപ്പ് ജിയില്‍ ഗോള്‍മഴപെയ്യിച്ച് ബെല്‍ജിയം. തുണീസ്യയെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയം തകര്‍ത്തത്.  ആറാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ പെനല്‍റ്റിയിലൂടെ ബെല്‍ജിയത്തിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ല 16ാം മിനിറ്റില്‍ റോമലു ലുക്കാക്കു ബെല്‍ജിയത്തിന്റെ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. എന്നാല്‍ 18ാം മിനിറ്റില്‍ ബ്രോണിലൂടെ തുണീസ്യ ഒരു ഗോള്‍മടക്കി. പക്ഷേ ആദ്യ പകുതിയിലെ അധിക സമയത്ത് ലുക്കാക്കു വീണ്ടും ലക്ഷ്യം കണ്ടെതോടെ ആദ്യ ഇടവേളയില്‍ 3-1ന്റെ ആധിപത്യം ബെല്‍ജിയത്തിനൊപ്പം.
രണ്ടാം പകുതിയിലും ഗോള്‍വേട്ടതുടര്‍ന്ന ബെല്‍ജിയത്തിനായി 51ാം മിനിറ്റില്‍ ഹസാര്‍ഡ് നാലാം ഗോള്‍ സമ്മാനിച്ചു.  പിന്നീട് 90ാം മിനിറ്റില്‍ ബാറ്റുഷുയിലൂടെ ബെല്‍ജിയം ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ 93ാം മിനിറ്റില്‍ ഖാസ്രി തുണീസ്യക്കായി രണ്ടാം ഗോളും സ്വന്തമാക്കി. ആദ്യ മല്‍സരത്തില്‍ പനാമയെ 3-0ന് തകര്‍ത്ത ബെല്‍ജിയം അനായാസം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ രണ്ടാം തോല്‍വിയോടെ തുണീസ്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.






7:22:36 PM

93ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി തുണീസ്യ. ഖാസ്രിയാണ് തുണീസ്യയുടെ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ സമ്മാനിച്ചത്.




7:19:37 PM

അഞ്ചാം ഗോള്‍ അക്കൗണ്ടിലാക്കി ബെല്‍ജിയം
90ാം മിനിറ്റില്‍ ബാറ്റ്ഷുവായിയാണ് ബെല്‍ജിയത്തിനായി വലകുലുക്കിയത്. ബെല്‍ജിയം 5 - തുണീസ്യ 1




6:55:47 PM

59ാം മിനിറ്റില്‍ ലുക്കാക്കുവിനെ പിന്‍വലിച്ച് പകരം ഫെല്ലെയ്‌നിക്ക് അവസരം നല്‍കി റോബര്‍ട്ടോ മാര്‍ട്ടിന്‍സെന്‍.




6:41:14 PM

ഗോള്‍മഴ പെയ്യിച്ച് ബെല്‍ജിയം
51ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡ് ബെല്‍ജിയത്തിന്റെ അക്കൗണ്ടില്‍ നാലാം ഗോള്‍ സമ്മാനിച്ചു. കെവിന്‍ ഡീബ്രൂയിന്റെ അസിസ്റ്റിനെ ഹസാര്‍ഡ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ബെല്‍ജിയം 4- തുണീസ്യ 1




6:39:07 PM

റോമലു ലുക്കാക്കു ബെല്‍ജിയത്തിന് വേണ്ടി ഗോള്‍ നേടുന്നു.








6:37:34 PM

ആദ്യ പകുതി പിന്നിടുമ്പോള്‍ ബെല്‍ജിയ 3-1 ന് മുന്നില്‍. ആദ്യ പകുതിയില്‍ ലഭിച്ച അധിക സമയത്ത് റോമലു ലുക്കാക്കുവാണ് ബെല്‍ജിയത്തിനായി മൂന്നാം ഗോള്‍ നേടിയത്. ഇതോടെ റഷ്യന്‍ ലോകകപ്പിലെ ഗോള്‍വേട്ടയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലുക്കാക്കുവും നാല് ഗോളുകള്‍ വീതം അക്കൗണ്ടിലാക്കി മുന്നിട്ട് നില്‍ക്കുന്നു.




6:07:56 PM

തുണീസ്യക്കുവേണ്ടി ഗോള്‍ നേടിയ ഡ്യാന്‍ ബ്രോണിന്റെ ആഹ്ലാദം






5:58:35 PM
ഇഞ്ചോടിഞ്ച് പോരാട്ടം. 30 മിനിറ്റ് പിന്നിടുമ്പോള്‍ ഇരു കൂട്ടരും പന്തടക്കത്തില്‍ തുല്യത പുലര്‍ത്തുന്നു. ബെല്‍ജിയം ഒമ്പത് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ ഒരു തവണ മാത്രമാണ് തുണീസ്യക്ക് ഗോള്‍ശ്രമം നടത്താനായത്.




5:55:57 PM

ബെല്‍ജിയത്തിന് വേണ്ടി രണ്ടാം ഗോള്‍ നേടിയ റോമലു ലുക്കാക്കുവിന്റെ ആഹ്ലാദം








5:52:13 PM

22ാം മിനിറ്റില്‍ തുണീസ്യക്ക് ഗോള്‍ സമ്മാനിച്ച താരം ഡ്യാന്‍ ബ്രോണ്‍ പരിക്കേറ്റ് പുറത്തുപോവുന്നു. പകരം ഹാംദി നഗ്യൂസ് കളത്തില്‍




5:46:45 PM

ഒരു ഗോള്‍മടക്കി തുണീസ്യ
18ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി തുണീസ്യ. ഖാസരിയുടെ ഫ്രീകിക്കിനെ മനോഹരമായ ഹെഡ്ഡറിലൂടെ ബ്രോണ്‍ വലയിലെത്തിക്കുകയായിരുന്നു.




5:44:42 PM

ലീഡുയര്‍ത്തി ബെല്‍ജിയം
16ാം മിനിറ്റില്‍ റോമലു ലുക്കാക്കുവിലൂടെ ബെല്‍ജിയം ലീഡുയര്‍ത്തി. മെര്‍ട്ടന്‍സിന്റെ അസിസ്റ്റിലാണ് ലുക്കാക്കുവിന്റെ ഗോള്‍ നേട്ടം. മല്‍സരത്തില്‍ 2-0ന് ബെല്‍ജിയം മുന്നില്‍.




5:41:44 PM


മോസ്‌കോ: ഗ്രൂപ്പ് ജിയിലെ പോരാട്ടത്തില്‍ തുണീസ്യക്കെതിരേ ബെല്‍ജിയം ഒരു ഗോളിന് മുന്നില്‍. ആറാം മിനിറ്റില്‍ അനുവദിച്ചുകിട്ടിയ പെനല്‍റ്റിയെ ഈഡന്‍ ഹസാര്‍ഡ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it