Flash News

ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ച് ആസ്‌ത്രേലിയ

ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ച് ആസ്‌ത്രേലിയ
X
സമാറ: ഗ്രൂപ്പ് സിയില്‍ പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ച് ആസ്‌ത്രേലിയ. ഇരു കൂട്ടരും ഓരോ ഗോളുകള്‍ വീതമാണ് അടിച്ചെടുത്തത്. ഏഴാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഡെന്‍മാര്‍ക്കിനായി ലക്ഷ്യം കണ്ടപ്പോള്‍ 38ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ജെഡിനാക്കാണ് ആസ്‌ത്രേലിയക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ആദ്യ മല്‍സരത്തില്‍ പെറുവിനെ ഒരു ഗോളിന് തോല്‍പ്പിച്ച ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയപ്പോള്‍ സമനിലയോട് ആസ്‌ത്രേലിയയുടെ നില പരുങ്ങലിലായി. ആദ്യ മല്‍സരത്തില്‍ കരുത്തരായ ഫ്രാന്‍സിനോട് 2-1ന് ആസ്‌ത്രേലിയ പരാജയപ്പെട്ടിരുന്നു.
4-3-3 ഫോര്‍മാറ്റില്‍ ഡെന്‍മാര്‍ക്ക് കളിമെനഞ്ഞപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ആസ്‌ത്രേലിയയുടെ പടപ്പുറപ്പാട്. തുടക്കത്തില്‍ത്തന്നെ ആക്രമിച്ച് കളിച്ച ഡെന്‍മാര്‍ക്ക് ഏഴാം മിനിറ്റില്‍ത്തന്നെ അക്കൗണ്ട് തുറന്നു. വലത് ഭാഗത്ത് നിന്ന് നിക്കോളോയ് ജോര്‍ഗിന്‍സണ്‍ മറിച്ച് നല്‍കിയ പന്തിനെ ബോക്‌സിനുള്ളില്‍ നിന്ന ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഇടങ്കാല്‍ ഷോട്ട്‌കൊണ്ട് വലയിലെത്തിക്കുകയായിരുന്നു. മല്‍സരത്തില്‍ 1-0ന് ഡെന്‍മാര്‍ക്ക് മുന്നില്‍. തുടക്കത്തിലേ തന്നെ ഗോള്‍വഴങ്ങിയെങ്കിലും തോറ്റുകൊടുക്കാന്‍ ആസ്‌ത്രേലിയന്‍ നിര തയ്യാറായില്ല.  ശക്തമായ പ്രത്യക്രമണം നടത്തിയ ഓസീസ് നിര ആസ്‌ത്രേലിയന്‍ ഗോള്‍മുഖത്ത് നിരന്തരം അപകടം വിതച്ചു. 11ാം മിനിറ്റില്‍ ആസ്‌ത്രേലിയക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും ടീമിന് മുതലാക്കാനായില്ല. ലഭിച്ച അവസരങ്ങളില്‍ ലീഡുയര്‍ത്താന്‍ ഡെന്‍മാര്‍ക്കും ശ്രമിച്ചതോടെ കളിക്കളത്തില്‍ ആവേശം ഇരട്ടിച്ചു. 22ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് താരം പിയെനോ സിസ്‌റ്റോയുടെ സൂപ്പര്‍ ഷോട്ടിനെ ആസ്‌ത്രേലിയന്‍ ഗോളി തടുത്തിട്ടു. ഒടുവില്‍ 38ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യം ആസ്‌ത്രേലിയയുടെ രക്ഷക്കെത്തി. കോര്‍ണര്‍കിക്കിനെ ബോക്‌സിനുള്ളില്‍ ഡെന്‍മാര്‍ക്ക് താരം യൂസഫ് യുറാനി കൈകൊണ്ട് തട്ടിയതിന് ലഭിച്ച പെനല്‍റ്റിയെ മൈല്‍ ജെഡിനാകാണ് വലയിലെത്തിച്ചത്. വാറിലൂടെയാണ് റഫറി പെനല്‍റ്റി വിധിച്ചത്. മല്‍സരം 1-1 സമനിലയിലേക്ക്. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ ഇരു കൂട്ടരും സമനില പങ്കിട്ട് പിരിഞ്ഞു.
രണ്ടാം പകുതിയില്‍ പന്തടക്കത്തിലും ഗോള്‍ശ്രമങ്ങളിലും ഇരു കൂട്ടരും സമാസമം മികവ് പുലര്‍ത്തിയതോടെ ലീഡുയര്‍ത്താന്‍ ഇരു കൂട്ടര്‍ക്കുമായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സമനിലയോടെ ഇരു കൂട്ടരും ബൂട്ടഴിച്ചു.




6:18:26 PM

ആദ്യ പകുതിയില്‍ ഡെന്‍മാര്‍ക്കും ആസ്‌ത്രേലിയയും സമാസമം
ഗ്രൂപ്പ് സിയിലെ ഡെന്‍മാര്‍ക്ക് - ആസ്‌ത്രേലിയ പോരാട്ടം ആദ്യ പകുതി പിരിയുമ്പോള്‍ 1-1 സമനിലയില്‍. ഏഴാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്‌സണിലൂടെ ഡെന്‍ഡമാര്‍ക്ക് അക്കൗണ്ട് തുറന്നപ്പോള്‍ 38ാം മിനിറ്റില്‍ ജെഡിനാക്കിന്റെ പെനല്‍റ്റി ഗോളിലാണ് ആസ്‌ത്രേലിയ സമനില പിടിച്ചത്.




6:08:00 PM

ഗോള്‍മടക്കി ആസ്‌ത്രേലിയ
38ാം മിനിറ്റില്‍ ആസ്‌ത്രേലിയ ഗോള്‍ മടക്കി. വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് ജെഡിനാക്കാണ് ആസ്‌ത്രേലിയക്ക് സമനില സമ്മാനിച്ചത്. കോര്‍ണര്‍കിക്കില്‍ നിന്നും ബോക്‌സിനകത്ത്വച്ച് യൂസഫ് യുറാറിയുടെ കൈയില്‍ഡ പന്ത് തട്ടിയതിനാണ് ആസ്‌ത്രേലിയക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്.

മല്‍സരം 1-1




5:45:50 PM

ഗോള്‍ നേടിയ ക്രിസ്്റ്റിയന്‍ എറിക്‌സണ്‍ന്റെ ആഹ്ലാദം








5:40:08 PM


ഗ്രൂപ്പ് സിയിലെ നിര്‍ണായക പോരാട്ടത്തില്‍ ആസ്‌ത്രേലിയക്കെതിരേ ഡെന്‍മാര്‍ക്ക് ഒരു ഗോളിന് മുന്നില്‍. ഏഴാം മിനിറ്റില്‍ ടോട്ടനം താരം ക്രിസ്റ്റിയന്‍ എറിക്‌സനാണ് ഡെന്‍മാര്‍ക്കിനുവേണ്ടി വലകുലുക്കിയത്.നിക്കോളാസ് യോര്‍ഗന്‍സന്റെ അസിസ്റ്റിലായിരുന്നു എറിക്‌സണ്‍ വലകുലുക്കിയത്. ഡെന്‍മാര്‍ക്കിന് വേണ്ടിയുള്ള താരത്തിന്റെ 13ാം ഗോളാണിത്.
Next Story

RELATED STORIES

Share it