malappuram local

ലൈലാബിക്ക് വൃക്ക നല്‍കാന്‍ സഹോദരി തയ്യാര്‍; മാറ്റിവയ്ക്കാന്‍ സഹായം വേണം

കാളികാവ്: ഇരുവൃക്കകളും തകരാറിലായ ചോക്കാട് സ്വദേശിയായ യുവതി കനിവ് തേടുന്നു. നിര്‍ധന കുടുംബാംഗമായ ചോക്കാടിലെ ചേരിപ്പറമ്പന്‍ അഷ്‌റഫിന്റെ ഭാര്യ ലൈലാബി (37) യാണ് ഇരു വൃക്കകളും തകരാറിലായി ആറുമാസമായി ചികില്‍സയിലുള്ളത്്. മൂന്ന് പിഞ്ചു കുട്ടികളുടെ മാതാവുകൂടിയാണ് ലൈലാബി. ഗുരുതരാവസ്ഥയിലായ ലൈലാബിയെ സഹായിക്കാനും ഭീമമായ തുക കണ്ടെത്തുന്നതിനു വേണ്ടിയും കരുണയുള്ളവരുടെ സഹായം തേടാന്‍ നാട്ടുകാര്‍ രൂപീകരിച്ച കമ്മിറ്റി തീരുമാനിച്ചു.
അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണമെന്നും ഇതിനായി 15 ലക്ഷം രൂപ ചെലവ് വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സഹോദരി വൃക്ക നല്‍കാമെന്നേറ്റിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ മാത്യു ചെയര്‍മാനും വാര്‍ഡ് മെംബര്‍ ഷാഹിന ഗഫൂര്‍ കണ്‍വീനറും, ഇ പി അബ്ദുല്‍ അസീസ് മുസ്‌ല്യാര്‍ ഖജാഞ്ചിയുമായിട്ടാണ് കമ്മിറ്റി രൂപീകരിച്ചത്. പഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, ക്ലോസ് ഫ്രന്‍ഡ്‌സ് ചോക്കാട് എന്ന വാട്‌സപ്പ് കൂട്ടായ്മ സംഘടനകള്‍ യോഗത്തില്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടം പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും വീടുകള്‍ കയറി ഫണ്ട് കണ്ടെത്തുകയാണ് കമ്മിറ്റിയുടെ പരിപാടി. ഒപ്പം തന്നെ മറ്റുപ്രദേശത്ത് നിന്നുള്ളവര്‍ക്ക് സഹായം നല്‍കുന്നതിനും ബാങ്കില്‍ അക്കൗണ്ടും തുടങ്ങി.
ചോക്കാട് കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ 022 01080000017 ഐഎഫ്എസ്്‌സി: എഫ്ഡിആര്‍എല്‍ഒഎന്‍സിയുബി 01 അക്കൗണ്ടു തുടങ്ങിയിട്ടുണ്ട്. സഹായിക്കാന്‍ കഴിയുന്നവര്‍ ഈ അക്കൗണ്ടിലേയ്ക്ക് പണമയയ്്ക്കണമെന്ന് ചികില്‍സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ മാത്യു, കണ്‍വീനര്‍ ഷാഹിന ഗഫൂര്‍, ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, എം അന്‍വര്‍, ടി ടി മുഹമ്മദ് കുട്ടി, ഇല്ല്യാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.








Next Story

RELATED STORIES

Share it