kozhikode local

ലൈറ്റ് മെട്രോ പദ്ധതി ത്വരിതപ്പെടുത്തണമെന്ന് എംപി

കോഴിക്കോട്: കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എം കെ രാഘവന്‍ എംപി കത്തയച്ചു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമാരായ ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്്് (ഡിഎംആര്‍സി) സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ മറുപടികള്‍ ലഭിക്കാത്തതിന്റെ പശ്ചാതലത്തിലാണ് എംപി മുഖ്യമന്ത്രിക്ക്്്് കത്തയച്ചത്. 2018 ജനുവരി അവസാന വാരം ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് എ ശ്രീധരന്‍ നല്‍കിയ കത്തിനോട് സര്‍ക്കാര്‍ പ്രതികരിക്കാത്തതിനാലാണ്് പന്നിയങ്കര മേല്‍പാലത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഡിഎംആര്‍സി ഓഫിസിലെ ജീവനക്കാരെ പിന്‍വലിച്ച് പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്.
കോഴിക്കോട് നഗരം ഗതാഗത തിരക്കുമൂലം നിശ്ചലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ റോഡുകള്‍ വീതികൂട്ടാനുള്ള സാധ്യതകള്‍ ഏതാണ്ടവസാനിച്ചിരിക്കുകയാണ്. മറ്റൊരു പോംവഴി എന്ന നിലയില്‍ ഈ പദ്ധതി ത്വരിതപ്പെടുത്തണമെന്ന് എംപി അഭ്യര്‍ത്ഥിച്ചു. സ്ഥലമെടുപ്പ് വളരെ കുറവുവേണ്ട പദ്ധതിയാണിത്.
മറ്റ് പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി 14 % സ്ഥലം മാത്രമേ സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കേണ്ടതുള്ളു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ബാക്കിയുള്ളത് സര്‍ക്കാര്‍ ഭൂമിയും, റെയില്‍വേ ഭൂമിയുമാണ്. പദ്ധതിസംബന്ധിച്ച വിശദമായ രൂപരേഖ കഴിഞ്ഞ സര്‍ക്കാര്‍ 2015 ഓഗസ്റ്റ് 12 ന് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെഅംഗീകാരം ലഭ്യമാക്കന്‍ വേണ്ട മുന്‍ ഉപാധികളില്‍ ഒന്നായ സമഗ്ര ഗതാഗത പദ്ധതി 2015 ഓഗസ്റ്റ് 27 ന് കേന്ദ്രസര്‍ക്കരിന്  കൈമാറിയിട്ടുണ്ട്. ഇടക്കാല കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സി യെ 2016 ജനുവരി 20 ന് ചുമതലപ്പെടുത്തിയിരുന്നു. ഇതേ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പദ്ധതി സംബന്ധിച്ച് കൂടുതല്‍ വ്യക്തതക്ക് ആവശ്യമായ പരിശോധന നടക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. 2509 കോടി രൂപയുടെ നിര്‍ദ്ദിഷ്ട പദ്ധതി എത്രയും പെട്ടന്ന് യാഥാര്‍ത്യമാക്കണമെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it