ലൈറ്റ് മെട്രോ: തുറന്ന സമീപനമെന്നു കേന്ദ്രം

ന്യൂഡല്‍ഹി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനു തുറന്ന സമീപനമാണെന്നു കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു. വിശദമായ മൊബിലിറ്റി പ്ലാന്‍ ലഭിച്ചാന്‍ ഉടന്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും.ലൈറ്റ് മെട്രോയുടെ മൊബിലിറ്റി പ്ലാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു നല്‍കുമെന്ന് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

21നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ മൊബിലിറ്റി പ്ലാന്‍ പ്രസന്റേഷന്‍ നടത്തും. അതിനുശേഷം അംഗീകാരം നല്‍കി പ്ലാന്‍ കേന്ദ്രസര്‍ക്കാരിനു കൈമാറും. പദ്ധതിക്കു തത്വത്തില്‍ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാനസര്‍ക്കാര്‍ അനന്തരനടപടികളിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ അപേക്ഷയില്‍ അനുകൂലമായ തീരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കാമെന്നും വെങ്കയ്യ നായിഡു മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. രണ്ടുഘട്ടങ്ങളായി മെട്രോയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനാണു സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it