Flash News

ലൈബീരിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോടതി തടഞ്ഞു



മണ്‍റോവ്യ: ലൈബീരിയയില്‍ ഈമാസം ഏഴിന് നടത്താനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതി ഉത്തരവ്. മല്‍സരത്തില്‍ അയോഗ്യത കല്‍പ്പിച്ച സ്ഥാനാര്‍ഥിയുടെ പരാതിയിലാണു കോടതി നടപടി. ആദ്യവട്ട തിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തെത്തിയ ലിബര്‍ട്ടി പാര്‍ട്ടി സ്ഥാനാര്‍ഥി ചാള്‍സ് ബ്രുംസ്‌കിന്‍ ആണ് തിരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടും തട്ടിപ്പും നടന്നെന്നാണ് ആരോപണം. ഏഴിന് നടത്താനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ ഫുട്‌ബോള്‍ താരം ജോര്‍ജ് വീയും വൈസ് പ്രസിഡന്റ് ജോസഫ് ബോകോയിയും ആയിരുന്നു ഏറ്റുമുട്ടാനിരുന്നത്.
Next Story

RELATED STORIES

Share it