kannur local

ലൈഫ് മിഷന്‍640 വീടുകള്‍ മൂന്നു മാസത്തിനകം

ഇരിട്ടി: ഭവന രഹിതര്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 640 വീടുകളുടെ നിര്‍മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും. വിവിധ ഭവന നിര്‍മാണ പദ്ധതിപ്രകാരം വര്‍ഷങ്ങളായി പാതിവഴിയില്‍ കിടക്കുന്ന വീടുകളാണ് വാസയോഗ്യമാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വക 118 വീടുകളാണ് പൂര്‍ത്തിയാക്കുന്നത്. വിവിധ വകുപ്പിനു കീഴില്‍ നിര്‍മിച്ച 522 വീടുകളും ഇതോടൊപ്പം പൂര്‍ത്തിയാക്കുമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ പറഞ്ഞു.
ലൈഫ് പദ്ധതി പ്രകാരം ജില്ലയില്‍ ഇത്രയധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ആദ്യ ബ്ലോക്കായി മാറും ഇരിട്ടി. എസ്ടി വകുപ്പിന് കീഴില്‍ 100 വീടുകളും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ആദിവാസി പുനധിവാസ മിഷന്‍ വഴി നിര്‍മിക്കുന്ന 416 വീടുകളും എസ്‌സി വകുപ്പിന് കീഴിലെ ഒരുവീടും ന്യുനപക്ഷ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുവീടുകളുമാണ് നിര്‍മിക്കുക.
ഐഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ഭവന നിര്‍മാണ പദ്ധതിയിലെ 118 വീടുകളാണ് ലൈഫ് പദ്ധതിയിലേക്കു മാറ്റിയത്. ഗുണഭോക്താക്കള്‍ക്ക് 4,00000 രൂപവരെ പരമാവധി സഹായം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി 1,28,90,580 രുപയാണ് വകയിരുത്തിയത്. ജനറല്‍ വിഭാഗത്തില്‍ 83,00000 ലക്ഷവും എസ്‌സി വിഭാഗത്തില്‍ 16,51,200 രൂപയും എസ്ടി വിഭാഗത്തിന് 29,39,380 രൂപയുമാണ് വിനിയോഗിക്കുക. കൂടാതെ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ വീടുകളുടെ നിര്‍മാണത്തിനുമായി പണം വകയിരുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പദ്ധതി പ്രകാരം ആറളത്തിന് 14,80000 രൂപയും കൂടാളിക്ക് 7,60000 രൂപയും പായത്തിന് 10,00000 രൂപയും, തില്ലങ്കേരിക്ക് 10,86,667 രൂപയും അനുവദിച്ചു. ഇരിട്ടി നഗരസഭയിലെ ഐഎവൈ സ്പില്‍ ഓവര്‍ ഗുണഭോക്താക്കള്‍ക്കും പദ്ധതിയില്‍ നിന്നുള്ള ധനസഹായം ലഭിക്കും. ഫെബ്രുവരി 28നകം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രശാന്തന്‍ മുരിക്കോളി, ഡെയ്‌സി മാണി,  നിര്‍വഹണ ഉദ്യേഗസ്ഥരായ ജെ സോജന്‍, പി ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വൈഗ 2017; രജിസ്റ്റര്‍ ചെയ്യണം
കണ്ണൂര്‍: തേന്‍, വാഴക്കായ, തെങ്ങ്, ചെറുധാന്യങ്ങള്‍ പോലുളള കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത മേഖലയിലെ സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ടുളള വൈഗ-2017 പരിപാടി 27 മുതല്‍ 31 വരെ തൃശൂര്‍ വെള്ളാനിക്കര കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി കാംപസില്‍ നടത്തും.  പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംരംഭകര്‍ പേര് വിവരങ്ങള്‍ 8നകം നിര്‍ദിഷ്ട കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
Next Story

RELATED STORIES

Share it