wayanad local

ലൈഫ് മിഷന്‍: 6,597 വീടുകള്‍ മെയ് 30നകം പൂര്‍ത്തിയാക്കും

കല്‍പ്പറ്റ: ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം  പാതിവഴിയില്‍ മുടങ്ങിയ 6,597 വീടുകളുടെ നിര്‍മാണം മെയ് 30നകം പൂര്‍ത്തിയാക്കും. ആകെ 9,661 വീടുകളില്‍ 3,064 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഈ മാസം 24 വരെ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ 40 ശതമാനം വീടുകളുടെ  പ്രവൃത്തി പൂര്‍ത്തിയാക്കി.
ബ്ലോക്കുകള്‍ക്ക് കീഴിലുള്ള 2,806 വീടുകളില്‍ 1,133 എണ്ണമാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. പട്ടികവര്‍ഗ വകുപ്പ് 36 ശതമാനവും (3,430 ല്‍ 1,247), ഗ്രാമപ്പഞ്ചായത്തുകള്‍ 25 ശതമാനവും (2,437 ല്‍ 601), ജില്ലാ പഞ്ചായത്ത് 13 ശതമാനവും (38 ല്‍ 5) വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. പട്ടികജാതി വകുപ്പ് 162 വീടുകളില്‍ 18ഉം (11 ശതമാനം) മുനിസിപ്പാലിറ്റികള്‍ 775ല്‍ 60ഉം (8 ശതമാനം) വീടുകള്‍ നിര്‍മിച്ചു.
മൈനോറിറ്റി വെല്‍ഫെയര്‍ വകുപ്പിന്റെ കീഴില്‍ 13 വീടുകളുടെ പ്രവൃത്തി നടന്നുവരികയാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പനമരം ബ്ലോക്കാണ് ഏറ്റവും മുന്നില്‍- 59 ശതമാനം. 360ല്‍ 212 വീടുകള്‍ ഇവിടെ പൂര്‍ത്തിയായി. സുല്‍ത്താന്‍ ബത്തേരി 45 ശതമാനവും (453ല്‍ 202), കല്‍പ്പറ്റ ബ്ലോക്ക് 38 ശതമാനവും (1,340ല്‍ 504) പ്രവൃത്തി പൂര്‍ത്തീകരിച്ചു.
മാനന്തവാടി ബ്ലോക്കില്‍ 33 ശതമാനം വീടുകളാണ് പൂര്‍ത്തിയായത് (653ല്‍ 215). മുനിസിപ്പാലിറ്റികളില്‍ മാനന്തവാടി ഒമ്പതു ശതമാനവും (443ല്‍ 41) കല്‍പ്പറ്റ ഏഴു ശതമാനവും (153ല്‍ 11) സുല്‍ത്താന്‍ ബത്തേരി എട്ടു ശതമാനവും (179ല്‍ 8) ആണ് പൂര്‍ത്തീകരിച്ചത്. ഗ്രാമപ്പഞ്ചായത്തുകളില്‍ തരിയോടാണ് ശതമാനക്കണക്കില്‍ മുന്നില്‍-55. ഇവിടെ 11 വീടുകളില്‍ ആറെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 33 വീടുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ബ്ലോക്കുകളില്‍ പനമരം-148, സുല്‍ത്താന്‍ ബത്തേരി-251, കല്‍പ്പറ്റ-836, മാനന്തവാടി-438 എണ്ണമടക്കം 1,673 വീടുകളുടെ നിര്‍മാണം ദ്രുതഗതിയിലാണ്.
മുനിസിപ്പാലിറ്റികളില്‍ മാനന്തവാടി-402, കല്‍പ്പറ്റ-142, സുല്‍ത്താന്‍ ബത്തേരി-171 വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്. വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ വീടുകളുടെ കണക്ക് (പഞ്ചായത്ത്, മൊത്തം വീടുകള്‍, പൂര്‍ത്തിയായവ, ശതമാനം, പൂര്‍ത്തീകരിക്കാനുള്ളത് എന്നീ ക്രമത്തില്‍): തരിയോട്-11-6-55-5, അമ്പലവയല്‍-25-13-52-12, പടിഞ്ഞാറത്തറ-98-43-44-55, തിരുനെല്ലി-181-73-40-108, കണിയാമ്പറ്റ-40-15-38-25, നെന്മേനി-110-41- 37-69, മീനങ്ങാടി-147- 53-36-94, കോട്ടത്തറ-141-50- 35-91, പൊഴുതന-83-28-34-55, മൂപ്പൈനാട്-12-4-33-8, വെള്ളമുണ്ട-100-28- 28-72, പുല്‍പ്പള്ളി-68-18-26-50, മുട്ടില്‍-127-30- 24-97, പൂതാടി-141-32-23-109, പനമരം-206-46- 22-160, തൊണ്ടര്‍നാട്-159-30-19 -129, വെങ്ങപ്പള്ളി-91-17-19-74, മുള്ളന്‍കൊല്ലി-61-11-18-50, തവിഞ്ഞാല്‍-166-22-13-144, നൂല്‍പ്പുഴ-102-10-10-92, മേപ്പാടി-217-21-10-196, വൈത്തിരി-44-3 -7-41, എടവക-107-7-7-100. ഗ്രാമപ്പഞ്ചായത്തുകളുടെ ആകെ പൂര്‍ത്തീകരണ ശതമാനം 25 ആണ്. 2,437 വീടുകളില്‍ 601 എണ്ണം പൂര്‍ത്തിയാക്കി. 1,836 വീടുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.
Next Story

RELATED STORIES

Share it