ലൈഫ് മിഷന്: 17 വീടുകളുടെ താക്കോല്‍ കൈമാറി
BY kasim kzm6 July 2018 4:15 AM GMT
kasim kzm6 July 2018 4:15 AM GMT
കോഴിക്കോട്: ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പൂര്‍ത്തീകരിച്ച 17 വീടുകളുടെ താക്കോല്‍ദാനവും രണ്ടാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണവും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന് നിര്‍വഹിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിജയത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭരണപക്ഷം പ്രതിപക്ഷം എന്ന വേര്‍തിരിവില്ലാതെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പാഞ്ചായത്തില്‍ രണ്ടാം ഘട്ടത്തില്‍ 58 വീടുകളാണ് നിര്‍മ്മിക്കുക. ഇതിനായി 39,14600 രൂപ വകയിരുത്തി. ഇതിന്റെ ആദ്യ ഗഡുവിതരണമാണ് മന്ത്രി നിര്വ്വഹിച്ചത്്്്്.
അഡ്വ. പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ മെമന്റോ നല്കി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ അജിത, വൈസ് പ്രസിഡന്റ് എന്‍ വി ബാലന് നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ഉഷ, വിഇഒ സി ഒ വിനയന് സംസാരിച്ചു.

Next Story
RELATED STORIES
'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMT