ernakulam local

ലൈഫ് ഭവനപദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്

കളമശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്ക് വേണ്ടി നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി അട്ടിമറിക്കാന്‍ നഗരസഭ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
ലൈഫ് പദ്ധതി നടപ്പാക്കാന്‍ നഗരസഭയുടെ കൈവശം പല ഭാഗത്തും സ്വന്തം സ്ഥലം ഉള്ളപ്പോള്‍ അതെന്നും പരിഗണിക്കാതെ ഒരിക്കലും ലഭിക്കാത്ത എച്ച്എംടിയുടെ ഭൂമി ലഭിക്കുന്നതും കാത്ത് നഗരസഭ അധികൃതര്‍ ഇരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ ഹാജറാവേണ്ട ഉദ്യോഗസ്ഥര്‍ എത്താത്തതിലും അജണ്ട പ്രകാരമുള്ള ഫയലുകള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിക്കാത്തതിലും പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. അതേസമയം ഈ സാമ്പത്തിക വര്‍ഷം ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ബഷീര്‍ കൗണ്‍സിലിനെ അറിയിച്ചു.
നഗരസഭയിലെ 10, 39 വാര്‍ഡുകളിലെ നഗരസഭാ ഭൂമിയിലാണ് ഭവനരഹിതര്‍ക്കുള്ള വീടുകള്‍ നിര്‍മിക്കുന്നതെന്ന് അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചു. ലൈഫ് ഭവനപദ്ധതി അട്ടിമറിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടപ്പള്ളി തോട് ഭാഗത്ത് പുറംമ്പോക്ക് ഭൂമി അളന്ന് 5 ഏക്കര്‍ സ്ഥലത്തോളം റവന്യൂ വകുപ്പ് അളന്ന് നഗരസഭയ്ക്ക് കൈമാറിയിട്ടുള്ളതാണ്. കൂടാതെ നഗരസഭ പ്രദേശത്ത് വിവിധ ഭാഗത്ത് നഗരസഭയുടെ സ്ഥലങ്ങള്‍ ഉള്ളപ്പോള്‍ ആണ് ലൈഫ് ഭവനപദ്ധതിക്ക് എച്ച്.എം.ടിയുടെ കൈവശം ഉള്ള ഭൂമി ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it