malappuram local

ലൈഫ് ഭവനപദ്ധതിയില്‍ നിന്ന് പുറത്താവുന്നതിന് പരിഹാരം വേണമെന്ന്

തിരൂരങ്ങാടി: ലൈഫ് ഭവന പദ്ധതിയില്‍ വീട് പാസായവര്‍ക്ക് റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാ ല്‍ പദ്ധതിയില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്നും അവരുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടാകണമെന്നും തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കുണ്ടൂര്‍ തോട് സര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട് ഫണ്ട് വകയിരുത്തിയിട്ടും ജില്ലാ തലത്തില്‍ നിന്നും സര്‍വേയര്‍മാരെ അനുവദിച്ച തരാത്തതിനാല്‍ സമിതി പ്രതിഷേധിച്ചു. റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പിഡബ്ല്യുഡി(റോഡ്‌സ് വിഭാഗം) വകുപ്പ് അധികൃതര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
തിരൂരങ്ങാടി മിനി സിവില്‍ സ്‌റ്റേഷനിലെ സാമൂഹികവിരുദ്ധരുടെ ശല്യം സംബന്ധിച്ചും അനധികൃത പാര്‍ക്കിങ് സംബന്ധിച്ചുള്ള താലൂക്ക് സപ്ലൈ ഓഫിസറുടെ പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പോലിസ് വകുപ്പ് പ്രതിനിധികള്‍ക്കും, റോഡരികില്‍ ഷെഡ് കെട്ടി സ്ഥിരമായി കച്ചവടം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത്, പിഡബ്ല്യുഡി, പോലിസ് വകുപ്പ് പ്രതിനിധികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സുകളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കും യോഗം നിര്‍ദ്ദേശം നല്‍കി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ റഹീം റാവുത്തര്‍, എന്‍ജിനിയര്‍ ടി മൊയ്തീന്‍കുട്ടി പങ്കെടുത്തു.
Next Story

RELATED STORIES

Share it