Kottayam Local

ലൈഫ് പദ്ധതി: ഭവന നിര്‍മാണത്തിന് 1. 56 കോടിയുടെ അംഗീകാരം

കോട്ടയം: പശ്ചാത്തല മേഖലയില്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം, വിവിധങ്ങളായ ഗ്രാമീണ റോഡുകള്‍, റോഡ് സംരക്ഷണം, നവീകരണം, കലുങ്ക് നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതിയായി.ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്ന സാധാരണക്കാരായവര്‍ക്ക് എത്രയും വേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ഐഎസ്ഒ 90012008 സര്‍ട്ടിഫിക്കേഷന്‍ നടപടി ഇത്തവണ നടപ്പിലാക്കും.  കുട്ടികള്‍ക്ക്  ശലഭം പദ്ധതിയില്‍പ്പെടുത്തി അങ്കണവാടികളില്‍ ഔട്ട്‌ഡോര്‍ ചില്‍ഡ്രന്‍ പാര്‍ക്കുകള്‍, ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍, മിനി മൈക്ക്‌സെറ്റുകള്‍, കുട്ടികള്‍ക്ക് പൂരകപോക്ഷകാഹാര വിതരണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയ്ക്കായി  38 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ കലാ കായിക രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്ക് ധനസഹായം, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കും, ഗ്രന്ഥശാലകള്‍ക്കും അടിസ്ഥാന സൗകര്യം, മദ്യം മയക്കുമരുന്നിനെതിരെ  നല്ലനാട് നല്ലവീട് പദ്ധതിനടപ്പിലാക്കും.
വയോജനങ്ങള്‍ക്ക്  സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി വയോജന ക്ലബ്ബുകള്‍, വൃദ്ധ സദനങ്ങള്‍, യോഗപരിശീലന കേന്ദ്രങ്ങള്‍, കേള്‍വിക്കുറവുള്ളവര്‍ക്ക് ഈയര്‍ഫോണ്‍ വിതരണം, വികലാംഗര്‍ക്ക് മുച്ചക്രവാഹന വിതരണം എന്നിവയുള്‍പ്പെടെ 70 ലക്ഷം  രൂപയുടെ പദ്ധതി നടപ്പിലാക്കും.വിവിധ കുടിവെള്ള പദ്ധതികള്‍ക്കും, ജലസേചന പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തവണ തുടക്കം കുറിക്കും.  മാലിന്യ സംസ്‌കരണത്തിന് “തമ്പൂര്‍മൂഴി”  മോഡല്‍ യാഥാര്‍ത്ഥ്യമാക്കും.  പ്ലാസ്റ്റിക് ഷ്രെഡിങ്് യൂനിറ്റുകള്‍ പ്രവര്‍ത്തന സജ്ഞമാക്കുന്നതുള്‍പ്പെടെ 78 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി.പട്ടികജാതിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കോളനികളില്‍ സോളാര്‍ വിളക്കുകള്‍, കുഴല്‍ക്കിണറുകളുടെ നിര്‍മാണം, കുട്ടികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, പഠനോപകരണങ്ങള്‍, കോളനികളില്‍ ശവദാഹത്തിന് മോക്ഷം  പദ്ധതിയിലൂടെ ദഹനപ്പെട്ടി, മൊബൈല്‍ മോര്‍ച്ചറി, ജനറേറ്റര്‍ തുടങ്ങിയവയുള്‍പ്പെടെ രണ്ട് കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.  പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 53 ലക്ഷം രൂപയുടെ വിവിധ പദ്ധതികളും നടപ്പിലാക്കും.  എരുമേലി സിഎച്ച്‌സി കവാടം നിര്‍മാണം, കൂട്ടിക്കല്‍, മുണ്ടക്കയം സിഎച്ച്‌സികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് കവാട നിര്‍മാണം ഉള്‍പ്പെടെ 60 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ അനുമതിയായി.
പദ്ധതികള്‍ക്ക് നേരത്തേ അനുമതി ലഭിച്ചതിനാല്‍ ഇത്തവണ വികസന പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ തുടങ്ങുവാനാകും.ഇതു സംബന്ധിച്ച്് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി സ്ഥിരം സമിതികളുടെ ചെയര്‍മാന്‍മാരായ അഡ്വ. പി എ ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍  എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it