kasaragod local

ലൈംഗിക പീഡനക്കേസില്‍ നടപടി സ്വീകരിക്കാത്ത വനിതാ കമ്മീഷന്‍ പിരിച്ചുവിടണം: എം എം ഹസന്‍

കാസര്‍കോട്: പികെ ശശി എംഎല്‍എക്കെതിരേ ഉയര്‍ന്ന ൈലംഗിക പീഡനകേസില്‍ നടപടി സ്വീകരിക്കാത്ത വനിതാ കമ്മീഷന്‍ പിരിച്ചു വിടണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആവശ്യപ്പെട്ടു. കാ സര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റം ചെയ്യുന്നത് സിപിഎം ആണ്. വിചാരണ നടത്തുന്നതും ശിക്ഷ വിധിക്കുന്നതും പാര്‍ട്ടി തന്നെയാണ്. മന്ത്രിയെയും എംപിയെയും ചോദ്യം ചെയ്താല്‍ സംഭവത്തന്റെ ചുരുളഴിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് കിട്ടിയ പരാതി പോലിസിന് കൈമാറണം. ഡിജിപി സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ അനാസ്ഥയും ബുദ്ധി ശൂന്യമായ നിലപാടാണ് പ്രളയ ദുരന്തത്തിന് കാരണമായത്. മുഖ്യമന്ത്രി ചികില്‍സയ്ക്ക് പോവുമ്പോള്‍ മറ്റൊരാള്‍ക്ക് ചുമതല കൈമാറേണ്ടതായിരുന്നു. ഇതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നഷ്ടപ്പെട്ടു. മന്ത്രിമാര്‍ തമ്മിലുള്ള വാദപ്രതിവാദം കൊഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെപി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, പിഎ അഷ്‌റഫലി, എംസി ജോസ്, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു സംബന്ധിച്ചു.

Next Story

RELATED STORIES

Share it