Flash News

ലൈംഗിക പീഡനം : പ്രായാധിക്യം പരിഗണിച്ച് ശിക്ഷ കുറയ്ക്കാനാവില്ലെന്ന് കോടതി



ന്യൂഡല്‍ഹി: ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രതിയുടെ ശിക്ഷ പ്രായാധിക്യം പരിഗണിച്ച് നാമമാത്രമാക്കാനാവില്ലെന്ന് കോടതി. ആറ് വയസ്സുകാരിയെ 61 കാരനായ അയല്‍ക്കാരന്‍ പീഡിപ്പിച്ച കേസിലാണ് കോടതിയുടെ നിരീക്ഷണം. ചെറിയശിക്ഷ കുറ്റകൃത്യത്തിനുള്ള തക്കതായ ശിക്ഷയായി പരിഗണിക്കാനാവില്ല എന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ചാരിത്ര്യം നശിപ്പിച്ച പ്രതിക്ക് നാമമാത്രശിക്ഷ നല്‍കാനാവില്ല. എന്നാല്‍, ശിക്ഷ ചുരുക്കുന്നതിനായി പരിഗണിക്കാവുന്നതാണ് എന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി പവന്‍കുമാര്‍ ജെയിന്‍ പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അനില്‍പ്രകാശ് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കീഴ്‌കോടതി രണ്ടുവര്‍ഷം തടവിന് ഇയാളെ ശിക്ഷിച്ചിരുന്നു. രണ്ട് വര്‍ഷത്തെ തടവ് ആറുമാസത്തെ കഠിന തടവായി കോടതി കുറച്ചിട്ടുണ്ട്. കൂടാതെ 30,000 രൂപ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. എന്നാല്‍, തനിക്ക് കുട്ടിയുടെ പിതാവ് 10,000 രൂപ കടംവീട്ടാനുള്ളതിനാല്‍ തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ വാദം.
Next Story

RELATED STORIES

Share it