ലൈംഗിക പീഡനം: ഐഐടി കാണ്‍പൂര്‍ വിദ്യാര്‍ഥിയെ പുറത്താക്കി

കാണ്‍പൂര്‍: ജൂനിയര്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കാണ്‍പൂര്‍ ഐഐടി, ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥിയെ കാംപസില്‍ നിന്നു പുറത്താക്കി. രണ്ടു വര്‍ഷമായി താന്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി കോളജ് അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനിതാ സെല്ലില്‍ പരാതി നല്‍കി.
വനിതാ സെല്ലിന്റെ അന്വേഷണ റിപോര്‍ട്ട് ഏപ്രില്‍ അഞ്ചിന് ഐഐടി സെനറ്റില്‍ ചര്‍ച്ചചെയ്ത് വിദ്യാര്‍ഥിയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it