Flash News

ലൈംഗിക കുറ്റവാളികള്‍ക്ക് ആസ്‌ത്രേലിയയില്‍ ഇനി പാസ്‌പോര്‍ട്ടില്ല



മെല്‍ബണ്‍: കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നവര്‍ക്ക് ആസ്‌ത്രേലിയ പാസ്‌പോര്‍ട്ട് നിഷേധിക്കാനൊരുങ്ങുന്നു. ലോകത്താദ്യമായാണ് ഒരു രാജ്യം പീഡോഫിലയക്കെതിരേ ഇത്തരമൊരു നീക്കവുമായി രംഗത്തെത്തുന്നത്. നിര്‍ദേശത്തിന് ആസ്‌ത്രേലിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് രാജ്യത്തിനു പുറത്തുപോവാന്‍ കഴിയില്ല. എന്നാല്‍, കുറ്റവാളികളായി പിടിക്കപ്പെട്ടവര്‍ ദീര്‍ഘകാലത്തേക്ക് ആരോപണങ്ങളൊന്നും നേരിട്ടിട്ടില്ലെങ്കില്‍ അവര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ അര്‍ഹരാവുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it