ലൈംഗികാതിക്രമ പരാതികള്‍ വൈകുന്നതിനര്‍ഥം ഇരകള്‍ കള്ളം പറയുന്നുവെന്നല്ല: കോടതി

മുംബൈ: ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീ പരാതി നല്‍കാന്‍ വൈകുന്നതിന് അവര്‍ കള്ളം പറയുകയാണെന്നര്‍ഥമില്ലെന്നു ബോംബെ ഹൈക്കോടതി. നാലുപേര്‍ ചേര്‍ന്നു പീഡിപ്പിെച്ചന്ന പരാതിയില്‍ പ്രതികള്‍ക്കു കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു കോടതി നിരീക്ഷണം. കൂട്ട ബലാല്‍സംഗക്കേസിലെ പ്രതികളായ ദത്താത്രേയ കോര്‍ഡെ, ഗണേഷ് പര്‍ദേശി, പിന്റു ഖോസ്‌കര്‍, ഗണേഷ് സോലെ എന്നിവര്‍ക്ക് 2013ല്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവ് വിധിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്തു പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ജസ്റ്റിസ് എ എം ബാദര്‍ ആണ് ഇരക്കനുകൂലമായ നിരീക്ഷണം നടത്തിയത്.
2012 മാര്‍ച്ച് 15നായിരുന്നു അക്രമം. നാസിക്കില്‍ നിന്നു സുഹൃത്തിനൊപ്പം ത്രിംബകേശ്വറിലേക്ക് വരും വഴിയാണ് സ്ത്രീയെ നാലുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്. എന്നാല്‍, സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് മോശമായി പെരുമാറുന്നത് കണ്ടു തങ്ങള്‍ പോലിസ് സ്‌റ്റേഷനിലേക്ക് അവരെ കൊണ്ടുപോവുകയായിരുന്നുവെന്നായിരുന്നു പ്രതികളുടെ വാദം. അക്രമത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് സ്ത്രീ പരാതി നല്‍കുന്നത്. മെഡിക്കല്‍ റെക്കോഡുകളില്‍ മുറിവുകളോ ബലാല്‍സംഗം നടന്നുവെന്നോ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ സ്ത്രീയുടെ പരാതി വ്യാജമാണെന്നായിരുന്നു പ്രതികളുടെ വാദം.
എന്നാല്‍, ഭര്‍ത്താവുമായി പിരിഞ്ഞിരിക്കുന്ന സ്ത്രീ, ആണ്‍ സുഹൃത്തിനൊപ്പം പോവുമ്പോഴാണ് അക്രമമുണ്ടായതെന്നതിനാല്‍ അവര്‍ പരാതിപ്പെടാന്‍ ഭയപ്പെട്ടിരിക്കാമെന്നു കോടതി നിരീക്ഷിച്ചു. തന്നെ മോശക്കാരിയായി സമൂഹം തെറ്റിദ്ധരിക്കും എന്ന ഭയമായിരിക്കും പരാതി നല്‍കാന്‍ വൈകിയത്. അതിനാല്‍, പരാതി വ്യാജമാണെന്നു പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it