ലൈംഗികച്ചുവയുള്ള പാഠപുസ്തകം ചിലി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നു

സാന്റിയാഗോ: കുട്ടികളുടെ കഥയായ ലിറ്റില്‍ റെഡ് റൈഡിങ് ഹുഡിന്റെ ലൈംഗികച്ചുവയുള്ള പതിപ്പ് സ്‌കൂളുകളില്‍നിന്നു ചിലി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നു. കഴിഞ്ഞ വര്‍ഷം 283 പ്രൈമറി സ്‌കൂളുകളിലാണ് പുസ്തകങ്ങള്‍ അബദ്ധത്തില്‍ വിതരണം ചെയ്തത്. ലിറ്റില്‍ റെഡ് റൈഡിങ് ഹുഡ് എന്ന യൂറോപ്യന്‍ നാടോടിക്കഥയുടെ ലിറ്റില്‍ റെഡ് റൈഡിങ് ഹുഡ് ഈറ്റ്‌സ് ദ വുള്‍ഫ് എന്ന പേരിലുള്ള പതിപ്പില്‍ ലൈംഗികത പ്രതിപാദിക്കുന്ന അഞ്ചു കഥകളാണുള്ളത്.
തെക്കന്‍ ചിലിയന്‍ നഗരമായ റിയോ ബ്യൂണോയിലെ ഒരു അധ്യാപകനാണ് പുസ്തകത്തില്‍ ഇത്തരം ഉള്ളടക്കമുണ്ടെന്ന് കണ്ടെത്തിയത്. ഒരു വിദ്യാര്‍ഥി സംശയവുമായെത്തിയപ്പോഴാണ് സംഭവം അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍തന്നെ അധികൃതരെ അറിയിക്കുകയായിരുന്നു. 2012ല്‍ കൊളംബിയന്‍ എഴുത്തുകാരനായ പിലര്‍ ക്വിന്‍താനയാണ് പുസ്തകമെഴുതിയത്. പുസ്തകം കുട്ടികളുടെ മനസ്സിന് വൈകല്യമുണ്ടാക്കുമെന്ന് റിയോ ബ്യൂണോ മേയര്‍ ലൂയിസ് റെയെസ് പ്രതികരിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതടക്കമുള്ള പുസ്തകത്തിലെ വിശദീകരണങ്ങള്‍ ഒരുതരത്തിലും കുട്ടികള്‍ക്ക് പ്രയോജനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 1812ല്‍ പുറത്തിറങ്ങിയതാണ് ലിറ്റില്‍ റെഡ് റൈഡിങ് ഹുഡിന്റെ ഏറ്റവും പ്രസിദ്ധമായ പതിപ്പ്.
Next Story

RELATED STORIES

Share it