wayanad local

ലേബര്‍ ഓഫിസ് അഞ്ചാംനിലയില്‍; വയോജനങ്ങള്‍ ദുരിതത്തില്‍

കല്‍പ്പറ്റ: വയനാട് ജില്ലാ ലേബര്‍ ഓഫിസ് സ്ഥിതി ചെയ്യുന്നത് ജില്ലാ ആസൂത്രണഭവന്റെ അഞ്ചാംനിലയില്‍. പടികള്‍ കയറി അഞ്ചാംനിലയിലെത്തുമ്പോഴേക്കും മിണ്ടാന്‍ പോലും പറ്റാത്തവിധം തളര്‍ന്ന് പ്രായമായ തൊഴിലാളികള്‍.
ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ലേബര്‍ ഓഫിസ് കുറച്ചുകൂടി ഉപകാരപ്രദമായ സ്ഥലത്ത് ആരംഭിക്കാത്തതിന്റെ ദോഷം പേറുകയാണ് തൊഴിലാളികള്‍. തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളും പരാതികളുമായി ബന്ധപ്പെട്ടാണ് തൊഴിലാളികള്‍ ലേബര്‍ ഓഫിസില്‍ എത്തുന്നത്. കൂടുതല്‍ പരാതികളും ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ്. ജോലിയില്‍ നിന്ന് വിരമിച്ചിട്ടും ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചുവച്ച പരാതികള്‍ ധാരാളമുണ്ട്.
വിരമിക്കല്‍ പ്രായം കഴിഞ്ഞ തൊഴിലാളികളിലേറെയും ശാരീരികമായി അവശരാണ്. ഇവരാണ് അഞ്ചാം നിലവരെ പടികയറി എത്തേണ്ടത്. അഞ്ചാം നിലയിലേക്കെത്താന്‍ ലിഫ്റ്റ് ഉണ്ടെങ്കിലും ഇത് പലപ്പോഴും പ്രവര്‍ത്തനക്ഷമമല്ല. കുറച്ചുനാള്‍ മുമ്പ് വൈദ്യുതി ബില്‍ കുടിശ്ശിക കാരണം ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. തൊഴിലാളികളില്‍ ഭൂരിഭാഗത്തിനും ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനുമറിയില്ല. പൊതുജനങ്ങള്‍ കാര്യമായി ബന്ധപ്പെടാത്ത സര്‍ക്കാര്‍ ഓഫിസുകള്‍ താഴെത്തെ നിലകളിലുണ്ടെന്നും അവിടേക്കോ അല്ലെങ്കില്‍ അനുയോജ്യമായ മറ്റു സ്ഥലത്തേക്കോ ലേബര്‍ ഓഫിസ് മാറ്റണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Next Story

RELATED STORIES

Share it