ലേഖ നമ്പൂതിരിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: ലേഖ നമ്പൂതിരിയുടെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍. ചെട്ടികുളങ്ങരയില്‍ ബ്യൂട്ടീഷ്യനായ ലേഖ 2012ല്‍ സ്വന്തം വൃക്ക ദാനം ചെയ്തിരുന്നു. മമ്മൂട്ടി നായകനായ ലൗഡ്‌സ്പീക്കര്‍ എന്ന സിനിമ 2009ല്‍ കണ്ടതുമുതല്‍ അവയവദാനത്തിനായി ലേഖ സന്നദ്ധയായിരുന്നു. വൃക്കകള്‍ തകരാറിലായി ജീവിതംതന്നെ അവസാനിക്കുമെന്നു തോന്നിയ അവസരത്തിലാണ് ലേഖയുടെ കാരുണ്യം പട്ടാമ്പി സ്വദേശി ഷാഫിക്ക് പുതു ജീവിതമൊരുക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെട്ട് നട്ടെല്ലിന്റെ ഡിസ്‌ക് അകന്ന് ലേഖയ്ക്ക് കടുത്ത വേദന അനുഭവപ്പെട്ടുതുടങ്ങി.
ശസ്ത്രക്രിയ മാത്രമായിരുന്നു ലേഖയുടെ വേദനയ്ക്ക് പരിഹാരം. എന്നാല്‍, അതിനുള്ള സാമ്പത്തിക സ്ഥിതി ലേഖയ്ക്ക് ഉണ്ടായിരുന്നില്ല. സ്വന്തം അവയവം ദാനം ചെയ്ത ലേഖയുടെ ദുരവസ്ഥ കണ്ടറിഞ്ഞ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ ഓര്‍ത്തോപീഡിക്‌സ്, സ്‌പൈന്‍ സര്‍ജറി കണ്‍സള്‍ട്ടന്റായ ഡോ. സുരേഷ് എസ് പിള്ള ലേഖയുടെ ശസ്ത്രക്രിയ നടത്താനായി മുന്നോട്ടുവന്നു. മിഡില്‍ ഈസ്റ്റില്‍ ബിസിനസ് നടത്തുന്ന സജി നായര്‍ ചെലവുകള്‍ വഹിക്കാമെന്ന് വാഗ്ദാനം ചെയ്തു.
വൃക്കകള്‍ ദാനം ചെയ്ത് ലേഖ കാണിച്ച മാതൃകയ്ക്ക് പകരം നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ഡോ. സുരേഷ് എസ് പിള്ള പറഞ്ഞു. ഡോ. സുരേഷ് എസ് പിള്ളയില്‍നിന്നും മറ്റുള്ളരില്‍ നിന്നും ലഭിച്ച പരിചരണത്തിനും പിന്തുണയ്ക്കും ഏറെ നന്ദിയുണ്ടെന്ന് ലേഖ പറഞ്ഞു. സജിയുടെ ഉദാരമായ പിന്തുണയ്ക്കും നന്ദിയുണ്ട്. സജിയെ ഉടന്‍ നേരില്‍ കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it