ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി ബണ്ട് റോഡ് മണ്ണിട്ടു നികത്തിയെന്ന ആരോപണം: റിപോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോര്‍ട്ടിനു വേണ്ടി ബണ്ട് റോഡ് മണ്ണിട്ടു നികത്തിയെന്ന ആരോപണം സംബന്ധിച്ച റിപോര്‍ട്ടുകളെല്ലാം ഹാജരാക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടികള്‍ സ്വീകരിക്കാന്‍ അടിസ്ഥാനമാക്കിയ റിപോര്‍ട്ടുകളെല്ലാം സമര്‍പ്പിക്കാനാണു നിര്‍ദേശം. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള ഒരു കിലോമീറ്ററോളം വരുന്ന ബണ്ട് റോഡുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി ഉത്തരവും കേസും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിസോര്‍ട്ട് ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി എംഡി മാത്യു ജോസഫ് സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Next Story

RELATED STORIES

Share it