Flash News

ലേക്പാലസ് റിസോര്‍ട്ടിന്റെ അപ്രോച്ച് റോഡ് പൊളിച്ചുനീക്കാന്‍ ഉത്തരവ്

ആലപ്പുഴ: വിവാദമായ ലേക്പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ചുനീക്കാ ന്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ സ്ഥാനം ഒഴിയുന്നതിനു തൊട്ട് മുമ്പാണ് അനുപമയുടെ ഉത്തരവ്. ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ഉത്തരവ്.
നിശ്ചിത കാലയളവിനുള്ളി ല്‍ പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ ജില്ലാ ഭരണകൂടം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാര്‍ക്കിങ് ഒഴിയണമെന്നും ഉത്തരവില്‍ പറയുന്നു. ആലപ്പുഴ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം നികത്തിയതുമായി ബന്ധപ്പെട്ട് 2014ല്‍ സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണു വിവാദത്തിലായത്. ഫോ ണ്‍കെണി വിവാദത്തില്‍ എകെ ശശീന്ദ്രന്‍ സ്ഥാനമൊഴിഞ്ഞ്, തോമസ്ചാണ്ടി മന്ത്രി സ്ഥാനത്തെത്തിയതോടെ മാധ്യമങ്ങ ള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വാര്‍ത്തകള്‍ നല്‍കുകയും തു ടര്‍ന്ന്  വിവാദം ആളിപ്പടരുകയുമായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ കലക്ടര്‍ 2013 വരെ നിലമായിരുന്ന സ്ഥലം 2014 അവസാനഘട്ടത്തില്‍  മണ്ണിട്ട് നികത്തി പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചുവെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കണ്ടെത്തി സര്‍ക്കാരിനു റിപോ ര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട ഒരു കോടതി പരാമര്‍ശത്തെ തുടര്‍ന്ന് തോമസ്ചാണ്ടി രാജിവയ്ക്കുകയും ചെയ്തു. പിന്നീട് സ്ഥലത്തിന്റെ ഉടമസ്ഥത തോമസ്ചാണ്ടിയുടെ സഹോദരി ലീലാമ്മാ ഈശോക്കാണ് എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അവര്‍ക്കു നോട്ടീസ് അയച്ചത്.
Next Story

RELATED STORIES

Share it