Alappuzha local

ലേക്ക് പാലസ് റിസോര്‍ട്ട് : അന്തിമ തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തിനാവില്ലെന്ന് സൂചന



ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആലപ്പുഴ ജില്ലാകലക്ടര്‍ക്ക് അന്തിമതീരുമാനം കൈക്കൊള്ളാനാകില്ലെന്ന്് സൂചന. പാര്‍ക്കിങ് സ്ഥവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതാണ് കാരണം. പാര്‍ക്കിങ് സ്ഥലം തങ്ങളുടേതല്ലെന്ന മുന്‍ നിലപാട് ആലപ്പുഴ ജില്ലാകലക്ടര്‍ നടത്തിയ തെളിവെടുപ്പില്‍ റിസോര്‍ട്ട്് അധികൃതര്‍ സ്വീകരിച്ചിരുന്നു. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍പ്പെടാത്ത വിഷയങ്ങളില്‍ ററവന്യൂമന്ത്രിക്ക് റിപോര്‍ട്ട്് സമര്‍പ്പിക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം എന്നാണ് സൂചന. ആലപ്പുഴ നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം നികത്തിയതുമായി ബന്ധപ്പെട്ട് 2014ല്‍ സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ, ഒരു സമാന്തര അന്വേഷണത്തിലൂടെ റിപോര്‍ട്ട്് നല്‍കാന്‍ സാധിക്കില്ലൊണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയങ്ങള്‍ കോടതിയെ അറിയിക്കുന്നതിനൊപ്പം, ഹൈക്കോടതിയുടെ പരിഗണനയില്‍പ്പെടാത്ത വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണ റിപോര്‍ട്ട് റവന്യൂമന്ത്രിക്ക് സമര്‍പ്പിക്കാനാണ് ആലപ്പുഴ ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ലേക്ക് പാലസ് റിസോര്‍ട്ട്് അധികൃതരില്‍ നിന്ന് രേഖകള്‍ ജില്ലാകലക്ടര്‍ തെളിവെടുപ്പിനിടെ സ്വീകരിച്ചിരുന്നു. പാര്‍ക്കിങ് സ്ഥലത്തിനായുള്ള നിലം നികത്തിയതില്‍ പങ്കില്ലെ മുന്‍നിലപാട് തെന്നയാണ് ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതര്‍ തെളിവെടുപ്പു വേളയിലും സ്വീകരിച്ചിരുന്നത്. ഭൂമി സ്വന്തം പേരിലല്ലെന്നും വാടകയ്‌ക്കെടുത്ത ഭൂമിയിലാണ് പാര്‍ക്കിങ് സ്ഥലം സ്ഥിതിചെയ്യുതെന്നുമായിരുന്നു ലേക്ക് പാലസ് റിസോര്‍ട്ട്് അധികൃതരുടെ നിലപാട്.
Next Story

RELATED STORIES

Share it