ലെസ്റ്റര്‍, യുവന്റസ്, ഡോട്മുണ്ട് മുന്നോട്ട്
BY Sumeera SMR3 April 2016 7:26 PM GMT
Sumeera SMR3 April 2016 7:26 PM GMT
ലണ്ടന്‍/റോം/മ്യൂണിക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനും ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ടിനും വിജയം. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-ടോട്ടനം ഹോട്സ്പര്‍ പോര് 1-1ന് അവസാനിച്ചപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ എസി മിലാനെ 1-2ന് അറ്റ്ലാന്റ അട്ടിമറിച്ചു.
32ാം റൗണ്ടില്‍ ലെസ്റ്റര്‍ എതിരില്ലാത്ത ഒരു ഗോളിന് സതാംപ്റ്റനെയാണ് പരാജയപ്പെടുത്തിയത്. ഹോംഗ്രൗണ്ടില്‍ 38ാം മിനിറ്റില്‍ വെസ് മോര്‍ഗനാണ് ലെസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടനമുമായുള്ള പോയിന്റ് അകലം ഏഴാക്കി ഉയര്‍ത്താനും തലപ്പത്തുള്ള ലെസ്റ്ററിന് സാധിച്ചു.
മരിയോ മാന്‍ഡ്യുകിച്ച് നേടിയ ഗോളാണ് എംപോളിക്കെതിരേ യുവന്റസിന് 1-0ന്റെ നേരിയ ജയം നേടിക്കൊടുത്തത്. ജര്‍മന്‍ ലീഗില്‍ ഡോട്മുണ്ട് 3-2ന് വെര്‍ഡര്‍ ബ്രെമനെ മറികടക്കുകയായിരുന്നു.
അതേസമയം, കോട്ടീഞ്ഞോയിലൂടെ ലീഡ് നേടിയതിനു ശേഷമാണ് ടോട്ടനമിനെതിരേ സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ സമനില വഴങ്ങിയത്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT