ലെസ്റ്റര്‍ നാളെ ലിവര്‍പൂൡന്റെ മടയില്‍

ലണ്ടന്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിള്‍ നാളെ കിടിലന്‍ പോരാട്ടങ്ങള്‍. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റി നാളെ കരുത്തരായ ലിവര്‍പൂളുമായാണ് പോരടിക്കുന്നത്.
മറ്റു മല്‍സരങ്ങളില്‍ ചെല്‍സി വാട്‌ഫോര്‍ഡിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌റ്റോക്ക് സിറ്റിയെയും ആഴ്‌സനല്‍ സതാംപ്റ്റനെയും മാഞ്ചസ്റ്റര്‍ സിറ്റി സണ്ടര്‍ലാന്റിനെയും സ്വാന്‍സി വെസ്റ്റ്‌ബ്രോമിനെയും ആസ്റ്റന്‍വില്ല വെസ്റ്റ്ഹാമിനെയും ടോട്ടനം ഹോട്‌സ്പര്‍ നോര്‍വിച്ചിനെയും ക്രിസ്റ്റല്‍ പാലസ് ബേ ണ്‍മൗത്തിനെയും എവര്‍ട്ടന്‍ ന്യൂകാസിലില്‍ യുനൈറ്റഡിനെ യും നേരിടും.
17 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 11 ജയവും അഞ്ചു സമനിലയും ഒരു തോല്‍വിയുമടക്കം 38 പോയിന്റോടെയാണ് ലെസ്റ്റ ര്‍ ലീഗില്‍ തലപ്പത്തുള്ളത്. അവസാനമായി കളിച്ച ഏഴു മല്‍സരങ്ങളിലും അപരാജിതരായി മുന്നേറുന്ന ലെസ്റ്റര്‍ ജയം തുടരാനുറച്ചാണ് ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്നത്. ആവേശകരമായ കഴിഞ്ഞ കൡയില്‍ എവര്‍ട്ടനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ലെസ്റ്റര്‍ അടിയറവ്പറയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ വാട്‌ഫോര്‍ഡിനോട് 0-3 ന്റെ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ലിവര്‍പൂള്‍. പുതിയ കോച്ച് യുര്‍ഗന്‍ ക്ലോപ്പിനു ശേഷം ലിവര്‍പൂളിനു നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.
അതേസമയം, മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നാളത്തെ മല്‍സരം നിര്‍ണായകമാണ്. കോച്ച് ലൂയിസ് വാന്‍ഗാലിന്റെ ഭാവി നിര്‍ണയിക്കുന്ന മല്‍സരം കൂടിയാവും സ്റ്റോക്ക് സിറ്റിക്കെതിരായ കളി. നവംബറിനു ശേഷം ഒരു മല്‍സരത്തില്‍പ്പോലും ജയിക്കാന്‍ റെഡ് ഡെവിള്‍സിനായിട്ടില്ല.
Next Story

RELATED STORIES

Share it