Flash News

ലെറ്റ്‌സ് ടോക് വിമണ്‍' സെമിനാര്‍ ശ്രദ്ധേയമായി

ലെറ്റ്‌സ് ടോക് വിമണ്‍ സെമിനാര്‍ ശ്രദ്ധേയമായി
X
100ഷാര്‍ജ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വിമന്‍സ് ഫോറം 'ലെറ്റ്‌സ്
ടോക് വിമണ്‍' എന്ന ശീര്‍ഷകത്തില്‍ ഷാര്‍ജ ലാവെണ്ടര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച
സെമിനാര്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സ്ത്രീകളുടെ സാന്നിധ്യം കൊണ്ട്
ശ്രദ്ധേയമായി. ഈസ്റ്റ് പോയന്റ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അജ്മാന്‍
വൈസ് പ്രിന്‍സിപ്പാള്‍ ഖമറുല്ലൈസ ഹസ്സന്‍ കോയ സെമിനാര്‍ ഉത്ഘാടനം ചെയ്തു.
സ്ത്രീകള്‍ സ്വയം പര്യാപ്തരാവേണ്ടതുണ്ട് എന്ന സന്ദേശം നല്‍കിക്കൊണ്ട്
സമ്പൂര്‍ണ്ണ നടത്തിപ്പിലും നിയന്ത്രണത്തിലുമുള്ള സ്ത്രീ പങ്കാളിത്തമായിരുന്നു സെമിനാറിന്റെ എടുത്ത് പറയേണ്ട സവിശേഷത.
95
84 മണിക്കൂര്‍ തുടര്‍ച്ചയായി റേഡിയോ പ്രോഗ്രാം അവതരിപ്പിച്ച് ഗിന്നസ്
ബുക്കിലിടം നേടിയ റേഡിയോ അവതാരക സിന്ധു, വിദ്യാഭ്യാസ രംഗത്ത് തന്റേതായ
വ്യക്തിമുദ്ര പതിപ്പിക്കുകയും കഴിഞ്ഞ മുപ്പത് വര്‍ഷമായി അജ്മാന്‍ ഇന്ത്യന്‍
സ്‌കൂളിന്റെ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന മാലതി ദാസ്,
ആയുര്‍വേദ ചികില്‍സാ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച് യുഎഇയിലെ
പ്രവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന ഡോക്ടര്‍ ഷെമീമ അബ്ദുല്‍നാസര്‍
തുടങ്ങി സാമൂഹികവും, തൊഴില്‍പരവുമായ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വനിതാ
രത്‌നങ്ങളെ സെമിനാറില്‍ ആദരിക്കുകയുണ്ടായി.

സ്ത്രീ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകളുമായി ഉയര്‍ന്നുവന്ന ഫെമിനിസം
സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ ആശാവഹമാണെങ്കിലും പരിധികളില്ലാത്ത
സ്വാതന്ത്ര്യമാണ് ഫെമിനിസം എന്ന് തെറ്റിദ്ധരിച്ചവര്‍ പ്രസ്തുത ആശയത്തെത്തന്നെ
വികൃതവും വിഫലമാക്കുകയുമാണ് ചെയ്തതെന്നും സ്ത്രീയെ പ്രദര്ശനവസ്തുവാക്കി
വേദികള്‍ കളര്‍ഫുള്‍ ആക്കുന്ന ഫെമിനിസമല്ല മറിച്ച് പച്ചയായ മനുഷ്യസ്ത്രീയെ
മനസ്സിലാക്കുന്ന ഹ്യൂമനിസം അഥവാ മനുഷ്യത്വമാണ് നമുക്ക് വേണ്ടതെന്നും
സെമിനാറില്‍ വിഷയാവതരണം നടത്തിയ ഇന്ത്യന്‍ വിമണ്‍സ് ഫോറം പ്രസിഡണ്ട് സെമിയ
ഫൈസല്‍ അഭിപ്രായപ്പെട്ടു.

99യുഎഇയിലെ പ്രവാസി കുടുംബങ്ങള്‍ക്കിടയില്‍ വിവിധ പരിപാടികള്‍ പതിവാണെങ്കിലും
അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു ചടങ്ങിനെന്നും
പൂര്‍ണമായും സ്ത്രീകളാല്‍ നടത്തപ്പെട്ട ഈ സെമിനാര്‍ സ്ത്രീ
ശാക്തീകരണത്തിലേക്കുള്ള പുതിയൊരു ചുവടുവെപ്പിന്റെ ആദ്യ പടിയാകട്ടെ എന്നും
വിശിഷ്ടാതിഥികളായെത്തിവര്‍ അഭിപ്രായപ്പെട്ടു. യൗവനത്തില്‍
വിധവയാകേണ്ടിവന്നിട്ടും തന്റെ മൂന്ന് മക്കളെയും മികച്ചരീതിയില്‍
വളര്‍ത്തുകവഴി ജീവിത വിജയം കൈവരിച്ച സ്വന്തം മാതാവാണ് തന്റെ റോള്‍ മോഡലെന്നും
തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ മാത്രമേ ജീവിതവിജയം കൈവരിക്കാന്‍ കഴിയൂ എന്നും
ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സുനൈന ഇക്ബാല്‍ സദസ്സിനെ ഓര്‍മപ്പെടുത്തി.
ഇന്ത്യ ഇന്റര്‍ നാഷ്ണണല്‍ സ്‌കൂള്‍ ഷാര്‍ജ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ഹലീമ
സാദിയ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഇന്ത്യന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് സെമിയ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷമീറ നാസര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് റസിയ
അലിയാര്‍ നന്ദിയും പ്രകാശിപ്പിച്ചു. അല്‍ഐന്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് സ്‌കൂള്‍
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹന അബ്ദുല്‍ കരീം പ്രോഗ്രാമിന്റെ അവതാരകയായിരുന്നു.
Next Story

RELATED STORIES

Share it