Flash News

ലെനിന്‍ ഭീകരവാദി;പ്രതിമ തകര്‍ത്തതിനെ അനുകൂലിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ലെനിന്‍ ഭീകരവാദി;പ്രതിമ തകര്‍ത്തതിനെ അനുകൂലിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
X
അഗര്‍ത്തല: ത്രിപുരയില്‍ ലെനിനിന്റെ പ്രതിമ തകര്‍ത്തതിനെ അനുകൂലിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ലെനിനെപോലെയൊരു ഭീകരവാദിയുടെ പ്രതിമ നമ്മുടെ രാജ്യത്ത് സ്ഥാപിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ചോദ്യം. കമ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിച്ചാണ് അവര്‍ ലെനിന്റെ പ്രതിമയെ ആരാധിക്കുന്നതെങ്കില്‍ അതു സ്വാഗതാര്‍ഹമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.



പ്രതിമ തകര്‍ത്തതിനെ അനുകൂലിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിയും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ നടപടിയെ അനുകൂലിച്ചത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്ത തെറ്റ് തിരുത്താന്‍ ജനാധിപത്യ മാര്‍ഗത്തിലൂടെത്തന്നെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് അവകാശമുണ്ടെന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.ലെനിന്റെ പ്രതിമ തകര്‍ത്ത നടപടി സ്വീകാര്യമല്ലെന്നു വ്യക്തമാക്കി എഴുത്തുകാരനായ ആനന്ദ് രംഗനാഥന്‍ ചെയ്ത ട്വീറ്റിന് മറുപടിയായാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന ബിജെപി നേതാവ് റാം മാധവും പ്രതിമ തകര്‍ത്തിനെ പിന്തുണച്ച് ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് ഇതു പിന്‍വലിച്ചു.
ത്രിപുര ബെലോണിയയിലെ കോളേജ് സ്‌ക്വയറില്‍ സ്ഥിതിചെയുന്ന അഞ്ചടി ഉയരത്തിലുള്ള പ്രതിമയാണ് തകര്‍ത്തത്. ആഹ്ലാദപ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് പ്രതിമ തകര്‍ക്കുകയായിരുന്നു. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തത്.
Next Story

RELATED STORIES

Share it