ലൂണാര്‍ റോവര്‍ ഇനി ഇരുമ്പ് കച്ചവടക്കാരന്‍ ഓടിക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ ചന്ദ്രന്റെ ഉപരിതലത്തില്‍ പരീക്ഷണം നടത്തുന്നതിനു നിര്‍മിച്ച ലൂണാര്‍ റോവര്‍ കാലാവധിക്കു ശേഷം പൊളിമാര്‍ക്കറ്റില്‍ തൂക്കി വിറ്റു. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി നാസ നിര്‍മിച്ച അഞ്ച് ലൂണാര്‍ റോവറുകളിലൊന്നാണ് അലബാമയിലെ പൊളിമാര്‍ക്കറ്റിലെത്തിയത്. ഇതോടൊപ്പം നിര്‍മിച്ച മൂന്ന് ലൂണാര്‍ റോവറുകള്‍ ഇപ്പോഴും ചന്ദ്രന്റെ ഉപരിതലത്തിലാണുള്ളത്. ഒന്ന് വാഷിങ്ടണ്‍ സ്‌പേസ് മ്യൂസിയത്തില്‍ സംരക്ഷിച്ചിരിക്കുകയാണ്. ശേഷിച്ച ലൂണാര്‍ റോവര്‍ ഒരു വര്‍ഷം മുമ്പാണ് പഴയ വസ്തുക്കള്‍ ഒഴിവാക്കിയ കൂട്ടത്തില്‍ നാസ ഇരുമ്പുവിലയ്ക്ക് വില്‍പന നടത്തിയത്. ലൂണാര്‍ റോവര്‍ വാങ്ങിയ കച്ചവടക്കാരന്‍ ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഭയന്നതിനാല്‍ പേരു വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയിച്ചാല്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പരീക്ഷണങ്ങള്‍ നടത്താന്‍ നിര്‍മിച്ച വാഹനം ഇനി അലബാമയിലെ പൊളിമാര്‍ക്കറ്റിലൂടെ സഞ്ചരിക്കുമെന്നാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഡെയ്‌ലി ന്യൂസ് പറയുന്നത്.
Next Story

RELATED STORIES

Share it