Flash News

ലീലയും ഇന്റര്‍നെറ്റില്‍, രഞ്ജിത് പരാതി നല്‍കി

ലീലയും ഇന്റര്‍നെറ്റില്‍, രഞ്ജിത് പരാതി നല്‍കി
X
LEELA-FILM



കൊച്ചി : റിലീസ് ചെയ്ത് ഒരാഴ്ച തികയും മുന്‍പ് മലയാള ചിത്രം ലീലയുടെ വ്യാജപ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഇതേത്തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് സൈബര്‍സെല്ലില്‍ പരാതി നല്‍കി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ വ്യാജപതിപ്പ് ഇതിനകം പതിമൂവായിരത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. ഇന്ത്യയ്ക്കു പുറത്ത് സിനിമ കാണാന്‍ അവസരമൊരുക്കി ഓണ്‍ലൈന്‍ റിലീസ് നടത്തിയതുവഴിയാണ് വ്യാജപ്രിന്റ് സൈറ്റുകളിലെത്തിയതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
കേരളത്തിന് പുറത്ത് ഏത് സിനിമ, ആരുടെ സിനിമ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്ന മൂന്നാം ശക്തി മലയാളസിനിമയിലുണ്ടെന്നും എന്ത് വില നല്‍കണമെന്നും എത്ര തിയറ്റര്‍ നല്‍കണമെന്നും ഇവരാണ് തീരുമാനിക്കുന്നതെന്നും രഞ്ജിത് ഒരു ഇന്റര്‍വ്യൂവില്‍ ആരോപിച്ചിരുന്നു. കച്ചവടതാല്‍പര്യം മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം മാഫിയ സംഘങ്ങള്‍ക്കുള്ള മറുപടിയാണ് ലീലയുടെ ഓണ്‍ലൈന്‍ റിലീസ് എന്നും രഞ്ജിത് പറഞ്ഞിരുന്നു.
ഓണ്‍ലൈന്‍ റിലീസിലൂടെ സ്ഥാപിതതാല്‍പര്യങ്ങളുടെ കച്ചവടലക്ഷ്യങ്ങള്‍ തകര്‍ക്കപ്പെട്ട് കഴിഞ്ഞുവെന്ന്്് രഞ്ജിത് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തിരിച്ചടിയെന്നോണം വ്യാജപതിപ്പ്് ഇന്റര്‍നെറ്റില്‍ ലഭ്യമായിത്തുടങ്ങിയത്്.
Next Story

RELATED STORIES

Share it