ലീഡര്‍ ജന്മശതാബ്ദി ആചരണം സംഘടിപ്പിച്ചു
BY abdul ali18 July 2018 12:55 PM GMT
X
abdul ali18 July 2018 12:55 PM GMT
ദമ്മാം: ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന് ആയിരുന്ന ലീഡര്‍ കെ കരുണാകരന്റെ ജന്മശതാബ്ദി ആചരണം സംഘടിപ്പിച്ചു. പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ച പരിപാടി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പി എം നജീബ് ഉദ്ഘാടനം ചെയ്തു. ഒരിക്കലും വിസ്മരിക്കാനാകാത്ത രാഷ്ട്രീയ പ്രതിഭാസമാണ് ലീഡര്‍. ജനങ്ങളോടൊപ്പം നില്‍ക്കുകയും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടുകയും ചെയ്ത ലീഡറുടെ മാതൃക ഇന്നിന്റെ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. രമേശ് പാലക്കാട്, സുരേഷ് കുന്നം, ചന്ദ്രമോഹന്, റഫീഖ് കൂട്ടിലങ്ങാടി, ഷിബു ബഷീര്‍, ഷാജി മോഹന്‍, മുഹമ്മദ് അലി പാഴൂര്‍, അബ്ബാസ് തറയില്‍, ടിജോ പഴയമഠം, ഷിഹാബ് കായംകുളം, സക്കീര്‍ ഹുസയ്ന്‍ സംസാരിച്ചു. നൗഷാദ് തഴവ, മാത്യു ജോര്‍ജ്, സി ടി ശശി ആലൂര്, ഹമീദ് മരക്കാശേരി, ഫൈസല്‍ ശരീഫ്, ലാല്‍ അമീന്, റഫീഖ് നേതൃത്വം നല്കി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT