ലീഗ് വിമത പിന്തുണയോടെ എസ്.ഡി.പി.ഐ. സ്വതന്ത്രസ്ഥാനാര്‍ഥി മല്‍സരിക്കും
BY swapna en12 Oct 2015 9:05 AM GMT
swapna en12 Oct 2015 9:05 AM GMT
പൊന്നാനി: നഗരസഭയിലെ മുപ്പത്തി ആറാം വാര്‍ഡില്‍ മുസ്്ലിംലീഗ് വിമതരുടെ പിന്തുണയോടെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി സ്വതന്ത്ര നായി മല്‍സരിക്കാന്‍ തീരുമാനിച്ചു. മുസ്്ലിംലീഗിന്റെ പോഷക സംഘടനയും പൊന്നാനിയിലെ സാംസ്കാരിക രംഗത്ത് സാന്നിധ്യവുമായ പള്‍സ് ഓഫ് പൊന്നാനിയാണ് നിലവിലെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായ അസ്ലം മൂച്ചിക്കലിനെ സ്വതന്ത്രനാക്കി മല്‍സരിക്കാന്‍ തീരുമാനിച്ചത്. ചര്‍ച്ചയുടെ ഭാഗമായി അസ്ലം എസ്.ഡി.പി.ഐ. മുനിസിപ്പല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. എസ്.ഡി.പി.ഐ. പിന്തുണയോടെയാണ് അസ്ലം മൂച്ചിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത്.
ലീഗിലെ ഒരു വിഭാഗം തങ്ങള്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ നേതൃത്വം തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയത്. മുസ്്ലിംലീഗ് ഈ വാര്‍ഡില്‍ ഫസല്‍ റഹ്മാനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. ഇത് അംഗീകരിക്കാന്‍ മുസ്്ലിംലീഗിന്റെ കീഴിലുള്ള പള്‍സ് ഓഫ് പൊന്നാനി തയ്യാറായിട്ടില്ല. 2005 ലെ തിരഞ്ഞെടുപ്പില്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ പള്‍സ് ഓഫ് പൊന്നാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഈ വാര്‍ഡില്‍ ലീഗിനെതിരേ മല്‍സരിപ്പിച്ച് ജയിപ്പിച്ചിരുന്നു. അന്ന് മുസ്്ലിംലീഗ് സ്ഥാനാര്‍ത്ഥി ഹംസയ്ക്ക് കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇത്തവണ മുസ്്ലിംലീഗ് വിമതര്‍ പള്‍സ് ഓഫ് പൊന്നാനിയുടെ പിതുണയോടെ മുസ്്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ നിലവിലെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ സ്വതന്ത്രനാക്കി മല്‍സരിപ്പിക്കുകയാണ് .

Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT