ലീഗ് ഭീകരത ചെറുക്കണം: എസ്ഡിപിഐ
BY sdq Kappan30 May 2016 2:56 AM GMT
X
sdq Kappan30 May 2016 2:56 AM GMT
കോഴിക്കോട്: അഴിയൂരില്‍ എസ്ഡിപിഐ പ്രവര്ത്തകന് അബ്ദുല്‍ ഗഫൂറിനെ വെടിവച്ച് കൊല്ലാന്‍ മുസ്ലിംലീഗ് നടത്തിയ ശ്രമം അത്യന്തം ഹീനവും ഭീകരവുമാണെന്ന് എസ്ഡിപി ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
[related] ഇതിനെ ചെറുക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങേണ്ടതുണ്ട്. പ്രദേശത്ത് കുറേ നാളുകളായി കലാപത്തിനായി കോപ്പ് കൂട്ടുകയാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍. എന്നാല്‍ സമചിത്തത വെടിയാതെ ശാന്തരായി നിന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചത്. അധികാരം നഷ്ടപ്പെട്ട ലീഗിന്റെ അണികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങൡലേക്ക് തിരിയുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തിന്റെ അഭാവം ഇതിനു കാരണമായിട്ടുണ്ടാകാം. അഴിയൂര്‍ പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ അക്രമികളായ ലീഗ് പ്രവര്‍ത്തകരെ ഉടനെ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാരും പോലിസും ശ്രമിക്കണം. ഇല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം പ്രതീക്ഷിക്കാവുന്നതാണെന്നും പ്രസ്ഥാവനയില്‍ പറഞ്ഞു. യോഗത്തില്‍ മുസ്തഫ കൊമ്മേരി, കെ കെ ഷുക്കൂര്‍ മാസ്റ്റര്‍, നജീബ് അത്തോളി, കമ്മന ഇസ്മയില്‍, എം എ സലീം, സലിം കാരാടി, സാലിം അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT