wayanad local

ലീഗ് പ്രവര്‍ത്തകന്റെ പല്ല് അടിച്ചു കൊഴിച്ചു; മൂന്ന് ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരേ കേസ്‌



കുമ്പള: ലീഗ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് പല്ല് അടിച്ചുകൊഴിച്ചുവെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ വൈസ്പ്രസിഡന്റടക്കം മൂന്നുപേര്‍ക്കെതിരെ കുമ്പള പോലിസ് കേസെടുത്തു. ആരിക്കാടി കുന്നിലിലെ നിസാറി(30)നാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സി ഐ സുബൈര്‍, സിദ്ദീഖ് എന്ന ലോഗി സിദ്ദീഖ്, ജാഫര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ചൊവ്വാഴ്ച കുമ്പളയില്‍ വച്ചാണ് സംഭവം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു വീട്ടിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു മര്‍ദനമെന്ന് യുവാവ് പരാതിപ്പെട്ടു
Next Story

RELATED STORIES

Share it