kozhikode local

ലീഗ് നേതാവിനെ വെട്ടിയ സംഭവം: നാട്ടുകാരില്‍ ചിലര്‍ക്ക് പങ്കെന്നു സൂചന

വടകര: ലീഗ് നേതാവും വ്യാപാരിയുമായ വിപിസി മൊയ്തുവിനെ വെട്ടിപരിക്കേല്‍പിച്ച് പണം കവര്‍ന്ന കേസില്‍ നാട്ടുകാരായ ചിലര്‍ക്കും പങ്കുണ്ടെന്ന് സൂചന. കേസന്വേഷിക്കുന്ന പ്രത്യേക സംഘം ആറോളം പേരെ പിടികൂടി ചോദ്യം ചെയ്തു.
പ്രതികളില്‍ ഏറാണാകുളം സ്വേശികളും നാട്ടുകാരായ ചിലരുമുണ്ടെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഗള്‍ഫ് കച്ചവടവും വിദേശ കറന്‍സി വിനിമയവും നടത്തുന്ന മൊയ്തുവിനെകുറിച്ച് കൃത്യമായി അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. പണവുമായ കടന്നുകളഞ്ഞ സംഘം ബാംഗിളൂരില്‍ തന്നെയാണുള്ളതെന്നാണ് പോലിസിനു ലഭിച്ച വിവരം. എന്നാല്‍ ഇവരുള്ള സ്ഥലം കൃത്യമായി കണ്ടെത്താന്‍ ഇനിയും പോലിസിനായിട്ടില്ല. മട്ടാഞ്ചേരിയിലെ ജോയ്‌സണിന്റെ വെള്ള ഇയോണ്‍ കാര്‍ വാടകക്കെടുത്തവരെ കുറിച്ച് കൃത്യമായ വിവരം പോലിസിനു ലഭിച്ചിട്ടുണ്ട്.
ഡിസംബര്‍ ഒമ്പതിനാണ് സംഘം കാര്‍ വാടകക്ക് എടുത്തിട്ടുള്ളത്. 16ന് രാത്രിയായിരുന്ന മൊയ്തുവിനെ അക്രമിച്ച് പണം കവരുന്നത്.
ഇവര്‍തന്നെയാണ് വെട്ടിപരിക്കേല്‍പിച്ചതെന്നും മനസിലായിട്ടുണ്ട്. ഇവര്‍ക്ക് വടകരയില്‍ നിന്നും പിന്തുണ നല്‍കിയവരെ കുറിച്ചും ഏകദേശ രൂപം പോലിസിനു ലഭിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനകം പ്രതികളെ പിടികൂടാനാവുമെന്ന വിശ്വാസത്തിലാണ് പോലിസ്.
Next Story

RELATED STORIES

Share it