malappuram local

ലീഗ് ജില്ലാ സെക്രട്ടറിയുടെ ശ്രമം അപഹാസ്യം: സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍

അരീക്കോട്: മൂര്‍ക്കനാട് സ്‌കൂള്‍ അധ്യാപകര്‍ പഌസ് വണ്‍ അഡ്മിഷന് കോഴ വാങ്ങുന്നുവെന്നും, ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള ലീഗ് ജില്ലാ സിക്രട്ടറി പി പി സഫറുല്ലയുടെ പ്രസ്താവനയില്‍ സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. സത്യവുമായി ബന്ധമില്ലാത്ത പ്രസ്താവന നടത്തി മുസ്ലിംലീഗിലെ അഴിമതി പാരമ്പര്യത്തിലേക്ക് ആളെ കൂട്ടാനുള്ള നീചമയ ശ്രമമായേ ഇതിനെ കാണാനാവൂ.
വിദ്യാര്‍ത്ഥികളില്‍ വിജ്ഞാനവും മൂല്യബോധവും സമന്വയിപ്പിച്ച് സമര്‍പ്പിതരായി പ്രവര്‍ത്തിക്കുന്ന വിദഗ്ദരായ അധ്യാപകരാണ് മൂര്‍ക്കനാട് സുബുലുസ്സലാമിലുള്ളത്. അവരെ താറടിക്കാനും മനോവീര്യം തകര്‍ക്കാനുമുള്ള ഹീനശ്രമമാണ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സഫറുല്ലയുടെതെന്ന് അധ്യാപകര്‍ പറഞ്ഞു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാനിടയുള്ള കള്ള പ്രചാരണങ്ങള്‍ ആര്‍ക്ക് വേണ്ടിയാണെങ്കിലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ ഇത് തകര്‍ക്കുമെന്ന് വിവേകമതികള്‍ തിരിച്ചറിയണമെന്ന് അധ്യാപകര്‍ പറഞ്ഞു.
സ്‌കൂള്‍ മാനേജ്‌മെന്റിനോടുള്ള പകപോക്കല്‍ അധ്യാപകരെ കരുവാക്കിയും വിദ്യാര്‍ത്ഥികളുടെ ഭാവി നഷ്ടപ്പെടുത്തിയു മാകരുതെന്ന് സ്റ്റാഫ് സെക്രടറി ഇ അഷറഫ് പറഞ്ഞു. അബ്ദുറഹൂഫ്  (കെഎച്ച്എസ്ടിയു) അന്‍വര്‍ (എഎച്ച്എസ്ടിഎ) വിജു (കെഎസ്ടിഎ ) സംസാരിച്ചു.
Next Story

RELATED STORIES

Share it