ലീഗ് കപ്പ്: ലിവര്‍പൂള്‍ ഫൈനലില്‍
BY Sumeera SMR27 Jan 2016 8:26 PM GMT
Sumeera SMR27 Jan 2016 8:26 PM GMT
ലണ്ടന്‍: മുന്‍ ചാംപ്യന്മാരായ ലിവര്‍പൂള്‍ ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. വാശിയേറിയ സെമി ഫൈനലില്‍ സ്റ്റോക്ക് സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ലിവര്‍പൂള്‍ അടുത്ത മാസം വെംബ്ലിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി-എവര്ട്ടന് സെമി മല്‍സരത്തിലെ വിജയികളെയാണ് ലിവര്‍പൂള്‍ എതിരിടുക.
കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദത്തില്‍ സ്റ്റോക്ക് 1-0ന് ലിവര്‍പൂളിനെ വീഴ്ത്തിയിരുന്നു. എന്നാല്‍, സ്റ്റോക്കിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ലിവര്‍പൂള്‍ നേടിയ 1-0ന്റെ ലീഡ് ഇരുപാദങ്ങളിലുമായി 1-1 ആക്കി. ഇതോടെ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍റ്റിയില്‍ 6-5ന്റെ ജയം നേടി സ്വന്തം കാണികള്‍ക്കു മുന്നില്‍ ലിവര്‍പൂള്‍ ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. പുതിയ പരിശീലകന് യുര്‍ഗന്‍ ക്ലോപിനു കീഴില്‍ ലിവര്‍പൂളിന്റെ ആദ്യ ഫൈനല്‍ പ്രവേശനം കൂടിയാണിത്.

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT