kozhikode local

ലീഗ് ഓഫിസ് അക്രമം: കക്കാട് ഹര്‍ത്താല്‍ ആചരിച്ചു

പേരാമ്പ്ര: കക്കാട്ടും ചാലിക്കരയിലും ലീഗ് ഓഫിസ് തകര്‍ത്തു. കക്കാടു പ്രവര്‍ത്തിച്ചു വന്ന ലീഗ് ഓഫിസില്‍ തൊഴില്‍ പരിശീലന കേന്ദ്രവും ഓണ്‍ലൈന്‍ സംവിധാനവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബോംബെറിഞ്ഞാണ് കക്കാട് സ്ഥാപിച്ച ലീഗ് ഓഫിസ് തകര്‍ത്തത്. ചാലിക്കരയില്‍ബുധനാഴ്ച രാത്രിയാണ് സി അസ്സയിനാര്‍ ഹാജി സ്മാരക ലീഗ് ഓഫിസ് തകര്‍ത്തത്. നൊച്ചാട് പഞ്ചായത്തിലെ വാളൂര്‍, നടുക്കണ്ടി പാറ, ഊടുവഴി, ചാലിക്കര പ്രദേശങ്ങളില്‍ സിപിഎം പരക്കെ അക്രമം അഴിച്ചുവിട്ടു. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു. കക്കാട് ലീഗ് ഓഫീസ് ബോംബെറിഞ്ഞ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് യൂഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പോലീസ്  കര്‍ശന ജാഗ്രത പാലിച്ചു വരുന്നു.
Next Story

RELATED STORIES

Share it