Flash News

ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം സുദൃഡമെന്ന് സുധീരന്‍

കാസര്‍കോട് : കോണ്‍ഗ്രസും മുസ് ലിം ലീഗും തമ്മിലുള്ളത് കാലങ്ങളായുള്ള സുദൃഡ ബന്ധമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.
എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന, ഉറച്ച നിലപാടുകളുള്ള പാര്‍ട്ടിയാണ് ലീഗ്. ലീഗുമായുള്ളത് ബാഫഖിതങ്ങളുടെ കാലും മുതല്‍ക്കേയുള്ള ബന്ധമാണ്. ലീഗിന്റെ മതേതരത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും സുധീരന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ ജനസഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
ഗോധ്രസംഭവമുണ്ടായപ്പോള്‍ മുന്‍പ്രധാനമന്ത്രി വാജ് പേയി നരേന്ദ്രമോഡിയെ വിമര്‍ശിച്ചിരുന്നു. എന്നാലിപ്പോള്‍ മോഡിയെ നിയന്ത്രിക്കാന്‍ ആരുമില്ല. ദാദ്രി, ഹരിയാന സംഭവങ്ങള്‍ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ഒന്നരവര്‍ഷത്തെ ഭരണം രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാനാണ് മോഡി ഉപയോഗിച്ചത്. പെട്രോള്‍ വില അന്താരാഷ്ട്രവിപണിയില്‍ കുറയുമ്പോഴും ഇവിടെ കുറയ്ക്കാന്‍ മോഡിസര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും സുധീരന്‍ ആരോപിച്ചു.
ബിഹാറില്‍ മതേതര വോട്ടുകളെ ഭിന്നിപ്പിക്കുകയാണ് സിപിഎം. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ഇതിന് കാരണം. ബിജെപിയുടെ തന്ത്രം കേരളത്തില്‍ പാളും. യുഡിഎഫിനെ ആര് നയിക്കുമെന്ന കാര്യത്തക്കുറിച്ചുള്ള ചോദ്യത്തിന് അതെല്ലാം പിന്നീട് തീരുമാനിക്കുമെന്നായിരുന്നു സുധീരന്റെ മറുപടി. കേരളത്തില്‍ നാലര വര്‍ഷം കൊണ്ട് ത്രിതല പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത്് 25000 കോടി രൂപയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി
Next Story

RELATED STORIES

Share it